Latest NewsNewsIndia

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്; കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,37,03,665 ആയി. 3,52,181 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,97,34,823 പേർ ഇതുവരെ രോഗമുക്തി നേടി.

Read Also: ചെന്നൈയിൽ കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു , കാത്തിരുന്നത് നാല് മണിക്കൂർ

37,10,525 പേരാണ് നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 4,120 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,64,594 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകൾ 30,94,48,585 ആയി ഉയർന്നു.

രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 17,72,14,256 പേർ വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി പുതിയ ഉത്തരവ്

shortlink

Related Articles

Post Your Comments


Back to top button