COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം കൂടിയ ജില്ലകളിൽ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ക് ഡൗൺ തുടരണം; ഐസിഎംആര്‍ മേധാവി

ന്യൂഡല്‍ഹി : കോവിഡ് വ്യാപന തോത് കൂടിയ എല്ലാ ജില്ലകളിലും ആറ് മുതല്‍ എട്ട് ആഴ്ചകള്‍ വരെ ലോക്ക് ഡൗൺ തുടരണമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബല്‍റാം ഭാര്‍ഗവയുടെ പ്രതികരണം.

നിലവില്‍ രാജ്യത്ത് ആകെയുള്ള 718 ജില്ലകളില്‍ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡല്‍ഹി. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതില്‍ ഉള്‍പ്പെടും. ഇത്തരം ജില്ലകളില്‍ കര്‍ശന ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ അഭിപ്രായപ്പെട്ടത്.

Read Also: പലസ്തീന് നേരെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണം ലോകത്തിലെ മുസ്ലിങ്ങളെ വിഷമിപ്പിക്കുന്നു : കാന്തപുരം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതല്‍ പത്ത് ശതമാനം ഉള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താം. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ നിലനിര്‍ത്താന്‍ സാധിക്കുയുള്ളൂ. ആറ്-എട്ട് ആഴ്ച ലോക്ക്ഡൗണിലൂടെ ഇത് സാധ്യമല്ല. ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ നീട്ടേണ്ടതായും വരാം.- അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാല്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വലിയ ദുരന്തമാവും തലസ്ഥാനത്ത് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button