Latest NewsNewsFootballSports

ഇനി റൊണാൾഡോയ്‌ക്കൊപ്പം കളിക്കണം: നെയ്മർ

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ‘ഫുട്ബോൾ ലോകത്തെ നിലവിലെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, എംബാപ്പെ, ലൂയിസ് സുവാരസ് എന്നിവർക്കൊപ്പം കളിച്ചു. ഇനി റൊണാൾഡോയ്‌ക്കൊപ്പം കളിക്കണമെന്നാണ് ആഗ്രഹം’. നെയ്മർ പറഞ്ഞു. റൊണാൾഡോ പിഎസ്ജിയിലേക്ക് എത്തുമോ എന്നതാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചകൾ.

അതേസമയം പിഎസ്ജിയുമായി നെയ്മർ 2025 വരെ കരാർ നീട്ടിയിരുന്നു. നിലവിൽ ഇറ്റാലിയൻ സീരി എ ക്ലബായ യുവന്റസിനൊപ്പമാണ്. സീരി ഈ സീസണിൽ നിശാജനകമായ പോരാട്ടം കാഴ്ചവെച്ച യുവന്റസ് അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകുമോ എന്ന കാര്യം സംശയത്തിലാണ്. സീരി എയിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്.

shortlink

Related Articles

Post Your Comments


Back to top button