CricketLatest NewsNewsSports

ലോക ക്രിക്കറ്റിലെ മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരെ വെളിപ്പെടുത്തി ആമിർ

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരെ വെളിപ്പെടുത്തി പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കവെയാണ് എല്ലാ ഫോർമാറ്റുകളിലും ഏറ്റവും മികച്ചു നിൽക്കുന്ന മൂന്ന് ഫാസ്റ്റ് ബൗളർമാരെ ആരൊക്കെയെന്ന് ആമിർ വെളിപ്പെടുത്തിയത്.

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബൗളർമാർ ആരൊക്കെയെന്ന ചോദ്യത്തിന് ന്യൂസിലാന്റ് പേസർ ട്രെന്റ് ബോൾട്ടിന്റെ പേരാണ് ആമിർ ആദ്യം വ്യക്തമാക്കിയത്. താൻ എല്ലായ്‌പ്പോഴും ബോൾട്ടിനെ ഇഷ്ടപെട്ടിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഏറെ സ്ഥിരതയോടെ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ബുംറയെന്നാണ് ആമിർ അവകാശപ്പെടുന്നത്. നിലവിലെ മികച്ച ബൗളർമാരുടെ ലിസ്റ്റിൽ മൂന്നാമതായി മിച്ചൽ സ്റ്റാർക്കിനെയും ദക്ഷിണാഫ്രിക്കയുടെ വലം കൈയ്യൻ പേസർ കാഗിക്കോ റബാഡയും വളരെ മികച്ചു നിൽക്കുന്നുണ്ടെന്നും ആമിർ കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button