CricketLatest NewsNewsSports

ഇംഗ്ലീഷ് ടീമിൽ ഇടം നേടാൻ ആമിർ

പാകിസ്താൻ ക്രിക്കറ്റിൽ ഇനി ആമിറുണ്ടാകില്ലെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. ഇംഗ്ലണ്ട് പൗരത്വത്തിനായി ആമിർ അപേക്ഷ സമർപ്പിച്ചതോടെയാണ് പാകിസ്താൻ ജേഴ്സിയിലുള്ള ആമിറിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിച്ചെന്ന് ഉറപ്പായത്. നിലവിൽ കുടുംബത്തോടൊപ്പം ലണ്ടനിലാണ് ആമിർ താമസിക്കുന്നത്. അതേസമയം, 29 വയസ്സ് മാത്രമുള്ള ആമിർ ഏഴ് വർഷം കൂടി ക്രിക്കറ്റിൽ തുടരുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ഐപിഎൽ ഉൾപ്പെടെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനാണ് ആമിർ ലക്ഷ്യമിടുന്നത്. ആമിറിന് യുകെ പൗരത്വം അനുവദിക്കുകയാണെങ്കിൽ ഒരുപക്ഷെ ഏതാനും വർഷങ്ങൾക്കപ്പുറം ആമിർ ഇംഗ്ലണ്ട് ടീമിൽ കളിക്കുന്ന കാലവും വിദൂരമാവില്ല. ഇംഗ്ലീഷ് ടീമിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ഇതിനോടകം തന്നെ കളിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button