Latest NewsNewsIndia

കര്‍ഷകര്‍ക്ക് 19,​000 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍; പ്രഖ്യാപനം നാളെ

രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് കർഷകർക്ക് ധനസഹായ തുക വിതരണം ചെയ്യുന്നത്.

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ആറായിരം രൂപ വീതം നൽകുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് 19,​000 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. സഹായത്തിന്റെ ആദ്യഗഡു വെള്ളിയാഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി പ്രഖ്യാപനം നടത്തും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറും പരിപാടിയില്‍ പങ്കെടുക്കും. 9.5 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.. ഇതിനായി 19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം.

read also: ആദ്യഘട്ടത്തില്‍ 100 ഓക്‌സിജന്‍ ബെഡുകള്‍; താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രം നാളെ പ്രവര്‍ത്തനം ആരംഭിക്കും

രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് കർഷകർക്ക് ധനസഹായ തുക വിതരണം ചെയ്യുന്നത്. എട്ടാമത്തെ ഗഡുവിന്റെ വിതരണമാണ് നാളെ പ്രഖ്യാപിക്കുന്നത്. പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക. ഈ പദ്ധതി പ്രകാരം ഇതുവരെ 1.15 ലക്ഷം കോടി കര്‍ഷകര്‍ക്ക് പണം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button