COVID 19KeralaLatest NewsNews

3 ലക്ഷത്തിൽ ആകെ നൽകിയത് 550 ഡോസ് വാക്സിൻ; സ്റ്റോക്കുള്ള വാക്‌സിൻ നൽകാൻ ഇത്ര മടിയെന്തിന്?- രഞ്ജിതിന്റെ കുറിപ്പ്

18 വയസിനു മുകളിലുള്ളവർക്ക് കൊടുക്കാൻ അഞ്ച് ലക്ഷം ഡോസ് വാക്സിൻ വിലകൊടുത്ത് വാങ്ങിയെന്ന് പറയുന്ന കേരളം എന്തുകൊണ്ട് വാകിസ്നുകൾ ജനങ്ങൾക്ക് നൽകുന്നില്ലെന്ന് ചോദിക്കുകയാണ്. മലപ്പുറം സ്വദേശിയായ രഞ്ജിത് വിശ്വനാഥ് മഞ്ചേരി. കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ മൂന്നര ലക്ഷത്തിനു മേൽ ഡോസ് വാക്‌സിൻ സ്റ്റോക്ക് ഉണ്ടേലും കേരളത്തിൽ ആകെ നൽകിയത് വെറും 550 ഡോസ് വാക്‌സിനാണ്. എന്തുകൊണ്ടാണ് വാക്സിൻ നൽകാൻ കേരളം മടിക്കുന്നതെന്നാണ് രഞ്ജിതിന്റെ ചോദ്യം. രഞിജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ പ്രക്രിയ ദ്രുതഗതിയിലാക്കി പ്രതിരോധം ശക്തിപ്പെടുത്താന്‍
ഒരുങ്ങുകയാണ് കേരളമെന്നും, അതിനാല്‍ 18 വയസ് പിന്നിട്ട എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുവദിക്കണമെന്നൊക്കെ കഴിഞ്ഞ ഏപ്രിലിലെ കേന്ദ്രത്തോട് ആവശ്യപ്പെട്ട സംസ്ഥാനമാണ് കേരളം. പത്ര വാർത്തകൾ പ്രകാരം 18 മുതൽ 45 വരെയുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകാനായി കേരളം സ്വന്തം കാശു കൊടുത്തു കൊണ്ട് വാങ്ങിയ വാക്‌സിന്റെ എണ്ണം അഞ്ചു ലക്ഷം ഡോസോളമായി. എന്നിട്ടും ഇതെവിടെയും കൊടുക്കുന്ന കാണാനില്ല… എന്തു കൊണ്ടാണ്..?

മേഖലകൾ തിരിക്കാതെ രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ നൽകണം എന്നൊക്കെ ഇത്രനാൾ കേന്ദ്രത്തോട് പറഞ്ഞിരുന്നവർ സ്വന്തമായി വാക്‌സിൻ വാങ്ങാൻ തീരുമാനമായപ്പോൾ പറയുന്നത് സംസ്ഥാനത്തെ എല്ലാവർക്കും ഒറ്റയടിയ്ക്ക് വാക്‌സിൻ നൽകുന്നത്
വെല്ലുവിളിയാണെന്നും അതിനാൽ ഓരോ മേഖലയിലും മുൻഗണനാ വിഭാഗം നോക്കി അവർക്ക് വാക്‌സിൻ നൽകുമെന്നുമൊക്കെയാണ്. അതെന്തോ ആവട്ടെ, വാക്കല്ലേ മാറ്റാൻ പറ്റൂ. പതിനെട്ടു വയസിനു മുകളിലുള്ളവര്‍ക്ക് കേരളത്തിൽ നിലവില്‍ വാക്‌സിൻ ലഭിക്കുന്നത് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ നിന്നും മാത്രമാണ് എന്നാണു കാണുന്നത്. അങ്കമാലി എംഎൽഎയും എറണാംകുളം കളക്ടറും ചേർന്നാണ് അവിടത്തെ വാക്‌സിൻ വിതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചതെങ്കിലും അത് സൗജന്യമല്ല. അതായത് കേരളത്തിൽ എല്ലാവർക്കും വാക്‌സിൻ സൗജന്യമാണെന്നു മുഖ്യമന്ത്രി എല്ലാ ദിവസവും ആവർത്തിച്ചു പറയുന്നുണ്ടേലും കാശു കൊടുക്കാതെ നിലവിൽ 18 നും 45 നും ഇടയിലുള്ളവർക്കു ആ സൗജന്യം ലഭിക്കില്ല എന്ന അവസ്ഥയാണ്.. എന്ത് കൊണ്ടായിരിക്കുമത്..?

ഇന്ത്യയിലാകെയുള്ള തങ്ങളുടെ ആശുപത്രികൾക്കായ് അപ്പോളോ ഗ്രൂപ്പ് 50,000 ഡോസ് വാക്‌സിനാണ് വാങ്ങിയിട്ടുള്ളത് എന്നതാണ് വാർത്തകളിൽ കണ്ടത്. എന്നിട്ടു ആ അമ്പതിനായിരത്തിൽ നിന്നും അവർക്ക് വാക്‌സിൻ കൊടുക്കാൻ കഴിഞ്ഞിട്ടും അഞ്ചു ലക്ഷം കൈയ്യിലുള്ളവർക്ക് കൊടുക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്..? ഇക്കഴിഞ്ഞ ഞായറഴ്ച്ച കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ മൂന്നര ലക്ഷത്തിനു മേൽ ഡോസ് വാക്‌സിൻ സ്റ്റോക്ക് ഉണ്ടേലും കേരളത്തിൽ ആകെ നൽകിയത് വെറും 550 ഡോസ് വാക്‌സിനാണ്. കോവിഡ് അതിന്റെ വിശ്വരൂപം പ്രകടിപ്പിക്കുന്ന കേരളത്തിലെ തിരുവനന്തപുരവും എറണാംകുളവും തൃശൂരുമടക്കം പത്തു ജില്ലകളിൽ അന്ന് ആർക്കും വാക്‌സിൻ നൽകിയേ ഇല്ല. അവസാനം പുറത്തു വിട്ട മെയ് 12 ലെ കണക്കിലും കേരളത്തിൽ അമ്പതിനായിരം ഡോസ് പോലും തികച്ചും നൽകിട്ടില്ല. കൊറോണയെ ചെറുക്കാൻ വാക്‌സിനെ പ്രതിവിധിയൊള്ളൂ, അതിനാൽ കേന്ദ്രം നൽകുന്ന വാക്‌സിന്റെ എണ്ണം കൂട്ടണം, അതിനു കഴിയില്ലേൽ സംസ്ഥാനത്തെ വാക്‌സിൻ വാങ്ങാൻ അനുവദിക്കണം എന്നൊക്കെ പറഞ്ഞവർക്ക് സ്റ്റോക്കുള്ള വാക്‌സിൻ നൽകാൻ ഇത്ര മടിയെന്താ..? അതിനുള്ള സൗകര്യങ്ങള്‍ കേരളത്തിലില്ലാഞ്ഞിട്ടാണോ..?

shortlink

Related Articles

Post Your Comments

Related Articles


Back to top button