Latest NewsNewsIndia

കോവിഡിനോട് പടവെട്ടി വിജയിക്കും; രാജ്യത്ത് സൗജന്യ വാക്‌സിനേഷൻ തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് സൗജന്യ വാക്‌സിനേഷൻ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സ്വർണ്ണവിലയിൽ വർദ്ധനവ്; ഇന്നത്തെ സ്വർണ്ണനിരക്ക് അറിയാം

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ധൈര്യം കൈവിടില്ല. ഓക്‌സിജൻ ലഭ്യത കൂട്ടാൻ എല്ലാ മാർഗവും തേടുന്നുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. പൂഴ്ത്തിവെയ്പ്പ് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button