Latest NewsNewsFootballSports

അടുത്ത സീസണിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ല: ക്ലോപ്പ്

അടുത്ത സീസണിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ലെന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുകയാണെങ്കിൽ മാത്രമേ വലിയ ട്രാൻസ്ഫാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു. എന്നാൽ സാഞ്ചോ, എംബാപ്പെ, ഹാലണ്ട് പോലുള്ള താരങ്ങളെ ലിവർപൂൾ സൈൻ ചെയ്യുമെന്ന വാർത്തകൾ നിരസിക്കുകയും, ഈ സീസണിൽ നടക്കില്ലെന്നും ക്ലോപ്പ് കൂട്ടിച്ചേർത്തു.

ഫുട്ബോൾ ലോകം പഴയ സ്ഥിതിയിലേക്ക് ഇനിയും എത്തിയിട്ടില്ല. അങ്ങനെ എത്താത്ത ഈ സാഹചര്യത്തിൽ വലിയ ട്രാൻസ്ഫാറുകൾ നടത്താൻ ലിവർപൂളിനാകില്ലെന്ന് ക്ലോപ്പ് പറഞ്ഞു. അടുത്ത സീസണിൽ വാൻ ഡൈക് ഗോമസ്, ഹെൻഡേഴ്സൺ എന്നീ താരങ്ങൾ പരിക്ക് മാറി ടീമിൽ തിരിച്ചെത്തുമെന്നും ഈ താരങ്ങളുടെ പുതിയ സൈനിങ്‌ പോലെയായിരിക്കും ലിവർപൂളിന്റെ ട്രാൻസ്ഫറുകൾ എന്നും ക്ലോപ്പ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button