KeralaLatest NewsNews

എൻസിപി സംസ്ഥാന പ്രസിഡന്റെ സ്ഥാനത്ത് നിന്നും മാറാനൊരുങ്ങി ടിപി പീതാംബരൻ

തിരുവനന്തപുരം : എൻസിപി സംസ്ഥാന പ്രസിഡന്റെ സ്ഥാനത്ത് നിന്നും  മാറാനൊരുങ്ങി ടിപി പീതാംബരൻ. മുന്‍ എംപി പിസി ചാക്കോ ആയിരിക്കും ഇനി എന്‍സിപി സംസ്ഥാന പ്രസിഡന്റെ സ്ഥാനത്തേക്ക് എത്തുന്നത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇതു സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം നടത്തും.

നിലവില്‍ 92 പിന്നിട്ട പീതാംബരൻ പലവട്ടം അധ്യക്ഷ സ്ഥാനത്തു നിന്നു മാറാന്‍ തയ്യാറായെങ്കിലും പുതിയ അധ്യക്ഷനെ ചൊല്ലി പിളര്‍പ്പുണ്ടാകുമോ എന്ന ഭയത്തില്‍ സ്ഥാനത്തു തുടരുകയായിരുന്നു. ശരത് പവാര്‍ തന്നെ ഇടപെട്ടായിരുന്നു പീതാംബരനെ തല്‍സ്ഥാനത്തുതന്നെ തുടരാന്‍ നിര്‍ബന്ധിച്ചത്. പുതിയ അധ്യക്ഷനെത്തുന്നത് പീതാംബരനും ആശ്വാസമാണ്.

Read Also  : ടി20 ലോകകപ്പിൽ എല്ലാ ടീമുകളും ഇംഗ്ലണ്ടിനെ ഭയക്കുമെന്ന് പോൾ കോളിങ്വുഡ്

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് പിസി ചാക്കോ എന്‍സിപിയില്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിലും ഗ്രൂപ്പിസത്തിനും മനം നൊന്താണ് പാര്‍ട്ടി വിടുന്നതെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ശരത്പവാറിനെ കണ്ട് എന്‍സിപിയില്‍ അദ്ദേഹം ചേരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ചാക്കോ സജീവമായിരുന്നു.

അതേസമയം പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കെത്തുന്ന ചാക്കോയ്ക്ക് പാര്‍ലമെന്ററി പദവിയും ആലോചനയിലുണ്ട്. ചാക്കോയെ രാജ്യസഭയിലേക്കാണ് പരിഗണിക്കുന്നത്. മുംബൈയില്‍ എന്‍സിപി അക്കൗണ്ട് വഴി ചാക്കോയെ രാജ്യസഭയില്‍ എത്തിക്കാനാണ് ആലോചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button