Latest NewsNewsIndia

അഞ്ചു നില കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്, അവശിഷ്ടങ്ങളില്‍ കുടുങ്ങിയ പതിനഞ്ചോളം പേര്‍ക്കായി തിരച്ചില്‍

കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടി കാട്ടി നോട്ടീസ് നല്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു

മുംബൈ: ഉല്ലാസ നഗറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉച്ചക്ക് മൂന്നര മണിയോടെയാണ് അപകടം. പതിനഞ്ചോളം പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയതായാണ് പ്രാഥമിക വിവരങ്ങള്‍.

read also: വീണ്ടും വിദ്വേഷ പരാമര്‍ശം, പി.സി.ജോര്‍ജിനെതിരെ കേസ്

1995ല്‍ പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഒരു ഭാഗമാണ് നിലം പൊത്തിയത്. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തിയതോടെ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗത്തെ ആളുകളെ രക്ഷപ്പെടുത്താനായി. കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടി കാട്ടി നോട്ടീസ് നല്കിയിരുന്നതായി അധികൃതര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button