Latest NewsKeralaNews

പലസ്തീന്‍ അനുകൂല പ്രകടനം, ഇസ്രയേല്‍ പതാക കത്തിച്ചു: പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ്

ശ്രീനഗര്‍: ഇസ്രയേല്‍ പതാക കത്തിച്ച് പലസ്തീന് അനുകൂല പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലാണ് പലസ്തീന് അനുകൂല പ്രകടനം നടന്നത്. ഇസ്രയേലിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു താഴ്വരയിലെ പ്രകടനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസ മുനമ്പില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ആളുകള്‍ തെരുവിലിറങ്ങിയത്.

Read Also : ഇസ്രയേലിനു നേരെ പാഞ്ഞെത്തിയത് 2,200 ലധികം മിസൈലുകള്‍, ഹമാസിന്റെ മിസൈല്‍ വിക്ഷേപണത്താവളം തകര്‍ത്ത് ഇസ്രയേല്‍

കോവിഡ് ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ജനങ്ങള്‍ താഴ്വരയിലെ നഗരങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പൊലീസ് ശ്രമം നടത്തിവരികയാണ്. ആളുകള്‍ സമാധാനം പാലിച്ച് വീട്ടിലിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീനിലെ സംഘര്‍ഷം മുതലെടുത്ത് ആളുകളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ശ്രമങ്ങളും പൊലീസ് നിരീക്ഷിച്ച് വരികയാണ്.

പ്രതിഷേധക്കാര്‍ ഇസ്രയേലിന്റെ പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ ജമ്മുകാശ്മീരില്‍നിന്ന് പുറത്തുവന്നു. പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയ 20 പേരെ ശ്രീഗനറില്‍നിന്ന് അറസ്റ്റ് ചെയ്തതായി കാശ്മീര്‍ വാല എന്ന പ്രദേശിക വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button