KeralaLatest NewsNews

‘മുഖ്യമന്ത്രിയുടെ മരുമക’നിൽ നിന്നും ‘ബേപ്പൂരിന്റെ മക’നിലേക്ക് മാറി; മുഹമ്മദ് റിയാസിനെ പുകഴ്ത്തി കുറിപ്പ്

ബേപ്പൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി തോൽപ്പിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിനെ പിന്തുണച്ച് കുറിപ്പ്. ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയിൽ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തിൽ പുറത്തിറങ്ങാൻ സാധിക്കാതെ വലയുന്ന ജനങ്ങൾക്ക് കോവിഡ് കൺട്രോൾ റൂം തുറന്നുവെന്ന് സുഭാഷ് നാരായണൻ ഫേസ്ബുക്കിൽ കുറിച്ചു. മണ്ഡലത്തിൽ കോവിഡ് ആശുപത്രി,ഒക്സിജൻ പാർലറുകൾ അങ്ങനെ വലിയ പ്രതിരോധ മാതൃക സൃഷ്ടിക്കുകയാണ് റിയാസും കുട്ടരുമെന്ന് സുഭാഷ് പോസ്റ്റിൽ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹീനമായ വ്യക്തിഹത്യ മുതൽ അങ്ങേയറ്റം സൈബർ ആക്രമണം വരെ നേരിട്ട ആളാണ് മുഹമ്മദ് റിയാസ്.
മുപ്പതുവർഷത്തോളമായി സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റിയാസിന്റെ രാഷ്ട്രീയസ്വത്വം പോലും ഇല്ലാതാക്കാൻ വാർത്ത അവതാരകൻ മുതൽ രാഷ്ട്രീയ നിരീക്ഷകൻ വരെ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നൽകി.
ഇപ്പോഴിതാ ചരിത്ര ഭൂരിപക്ഷത്തിൽ അയാൾ നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തീരുന്നില്ല,ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയിൽ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തിൽ പുറത്തിറങ്ങാൻ
സാധിക്കാതെ വലയുന്ന ജനങ്ങൾക്ക് കോവിഡ് കൺട്രോൾ റൂം തുറന്നു, പിന്നീട് ഡോക്ടർമാരും ലാബും വീടുകളിൽ എത്തുന്ന പ്രൊജക്റ്റ്‌,
മണ്ഡലത്തിൽ കോവിഡ് ആശുപത്രി,ഒക്സിജൻ പാർലറുകൾ അങ്ങനെ റിയാസിന്റെ നേതൃത്വത്തിൽ വലിയ പ്രതിരോധ മാതൃക
സൃഷ്ടിക്കുകയാണ് “മുഖ്യമന്ത്രിയുടെ മരുമകൻ” എന്ന് പ്രയോഗം അധിക്ഷേപിക്ഷേപിക്കാൻ ഉപയോഗിച്ചവരുടെ മുന്നിൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് അയാൾ “ബേപ്പൂരിന്റെ മകൻ” ആയി മാറുന്ന സുന്ദരമായ കാഴ്ചയാണ് നമ്മളിപ്പോൾ കാണുന്നത്.
NB: എന്തിനാണ് ഈ ചിത്രം എന്ന് ചോദിക്കുന്നവരോട്, അതിലൊരു രാഷ്ട്രീയ സന്ദേശം ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button