Latest NewsNewsInternational

വിമാനത്താവളത്തില്‍ യാത്രക്കാര്‍ തമ്മിലടിച്ചു; 17 പേര്‍ അറസ്റ്റില്‍

മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

ലണ്ടന്‍: ലൂട്ടണ്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. മെയ് 14ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Also Read: ഡാൻസ് പഠിക്കാൻ എന്റെ അടുത്ത് വന്ന വിദ്യാർത്ഥികളിൽ പലരും ഗർഭിണിയായി: ഉത്തര ഉണ്ണിയുടെ തുറന്നു പറച്ചിൽ

യാത്രക്കാര്‍ തമ്മിലടിക്കുന്നതിനിടയില്‍ ചിലര്‍ അക്രമം നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ യാത്രക്കാര്‍ തമ്മില്‍ അടിപിടി തുടരുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 17 പേരാണ് അടിപിടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.

രാവിലെ എട്ട് മണിയോടെയാണ് വിമാനത്താവളത്തില്‍ സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വിമാനത്താവളത്തിലെ സംഘര്‍ഷം അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയെന്ന് ലൂട്ടണ്‍ വിമാനത്താവളത്തിന്റെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു. എന്നാല്‍, സംഘര്‍ഷത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button