COVID 19Latest NewsNewsIndia

കോവിഡിന് ‘പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് ഐ.സി.എം.ആർ വിദഗ്ധസമിതി

ന്യൂഡൽഹി : കോവിഡ് രോഗത്തിന് ‘പ്ലാസ്മാ തെറാപ്പി’ ഫലപ്രദമല്ലെന്ന് ഐ.സി.എം.ആർ വിദഗ്ധസമിതി. നേരത്തേ രോഗം ഭേദമായവരുടെ പ്ലാസ്മയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകിയിരുന്നത്. എന്നാൽ, രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്നാണ് ഐ.സി.എം.ആർ വിദഗ്ധസമിതി പറയുന്നത്.

ഇതോടെ നിലവിലെ ചികിത്സാപദ്ധതിയിൽനിന്ന് പ്ലാസ്മാ തെറാപ്പി പിൻവലിച്ചേക്കും. പ്ലാസ്മാചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ മാർഗരേഖ ഏതാനും ദിവസങ്ങൾക്കകം പുറത്തിറക്കുമെന്നാണ് സൂചന.

Read Also : ഹമാസ് ഇതുവരെ പ്രയോഗിച്ചത് 2500 റോക്കറ്റുകള്‍; നാശം വിതച്ചത് ഇസ്രായേലികളെ ആയിരുന്നില്ല മറിച്ച്‌ പലസ്തീനികളെ തന്നെ

അശാസ്ത്രീയവും യുക്തിരഹിതവുമായി പ്ലാസ്മാ തെറാപ്പി നടത്തുന്നതിനെതിരേ ചില ഡോക്ടർമാരും ശാസ്ത്രജ്ഞരും പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവനും ഐ.സി.എം.ആറിനും എയിംസ് ഡയറക്ടർക്കും കത്തെഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button