Latest NewsNewsIndia

ലോക്ഡൗണില്‍ പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് ധനസഹായം നല്‍കാന്‍ യോഗി സര്‍ക്കാര്‍

15 കോടി ജനങ്ങള്‍ക്ക് ആശ്വാസമായി തീരുമാനം

ലക്നൗ : കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ പ്രതിസന്ധിയിലായ സാധാരണക്കാരെ സഹായിക്കാന്‍ യോഗി സര്‍ക്കാര്‍. പാവങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരോ കുടുംബത്തിനും ഭക്ഷ്യധാന്യ കിറ്റിനൊപ്പം ആയിരം രൂപയാണ് നല്‍കുക.

Read Also : കോവിഡ് രണ്ടാം തരംഗത്തെ പിടിച്ചുകെട്ടിയ യു.പി സര്‍ക്കാറിന് അപൂര്‍വ്വ നേട്ടം, യോഗിക്ക് അഭിനന്ദനവുമായി ബോംബെ ഹൈക്കോടതി

ദിവസ വേതനക്കാര്‍, റിക്ഷാ തൊഴിലാളികള്‍, പെട്ടിക്കടകള്‍ നടത്തുന്നവര്‍, ബാര്‍ബര്‍മാര്‍ എന്നിങ്ങനെ 15 കോടി ആളുകള്‍ക്കാകും ആനുകൂല്യം ലഭിക്കുക. ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വരുമാനം നഷ്ടമായവരാണ് ഇവരെല്ലാം. നിലവില്‍ മെയ് 24 വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍.

പ്രതിദിന രോഗികളുടെ എണ്ണം രൂക്ഷമായതോടെയാണ് യുപിയില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ഈ മാസം 24 വരെ നീട്ടുകയായിരുന്നു. നിലവില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമേ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ സമൂഹ അടുക്കളകളും പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button