Latest NewsNewsIndia

കേദാർനാഥ് ക്ഷേത്രം തുറന്നു; തീർത്ഥാടകർക്ക് ദർശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര സമിതി

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ അഞ്ചു മണിക്കാണ് ക്ഷേത്രം ഈ സീസണിലെ പൂജകൾക്കായി തുറന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ചുകൊണ്ട് ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സർക്കാർ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Read Also: വൈദികന്റെ ശവസംസ്‌കാരം നടത്തിയെന്ന് ഡിവൈഎഫ്ഐ, അസത്യം പ്രചരിപ്പിക്കരുതെന്ന് മലങ്കര മാർത്തോമ സഭ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇത്തവണ ക്ഷേത്രത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്ര സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണെങ്കിൽ ആഗസ്റ്റ് മാസത്തിൽ ചേരുന്ന ഉന്നത തലയോഗംത്തിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Read Also: 18 വയസ് മുതൽ 44 വയസുവരെ പ്രായമുള്ള മുൻഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷൻ ഇന്നു മുതൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button