KeralaLatest NewsNews

‘കല്യാണമല്ല, സത്യപ്രതിജ്ഞയാണ്’; പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെ പരിഹസിക്കുന്ന കല്യാണക്കുറി വൈറലായി

'സത്യപ്രതിജ്ഞ ആയതിനാല്‍ 750 പേര്‍ക്ക് വരെ പങ്കെടുക്കാവുന്നതാണ്'

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയെ പരിഹസിച്ച് കല്യാണക്കുറി. രമണന്റെയും ചന്ദ്രികയുടെയും കല്യാണക്കുറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കല്യാണം സത്യപ്രതിജ്ഞയായി നിജപ്പെടുത്തിയെന്നാണ് കല്ലാണക്കുറിയിലെ പരിഹാസം.

Also Read: കോണ്‍ഗ്രസുകാരാരും പാലസ്തീന്‍ വിഷയത്തില്‍ മിണ്ടാത്തത് ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയ വാദികളെ ഭയന്നിട്ടാണോ? എം എ ബേബി

കല്യാണത്തിന് പകരം സത്യപ്രതിജ്ഞയ്ക്ക് നാട്ടുകാരെ ക്ഷണിച്ചുകൊണ്ടുള്ള കല്യാണക്കുറിയാണ് വലിയ രീതിയില്‍ പ്രചരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കുന്നതിന്റെ ഭാഗമായി മാറ്റിവെച്ചിരിക്കുന്നുവെന്ന വിവരമാണ് കല്യാണക്കുറിയുടെ തുടക്കത്തിലുള്ളത്.

എന്നാല്‍, പകരം 20/05/2021 രാവിലെ 10 മണിയ്ക്ക് വധു വരന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് പുതുജീവിതത്തിലേയ്ക്ക് പ്രവേശിക്കുമെന്നാണ് കല്യാണക്കുറിയിലൂടെ അറിയിച്ചിരിക്കുന്നത്. കല്യാണത്തിന് ആകെ 100 പേരെ മാത്രമായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും സത്യപ്രതിജ്ഞ ആയതിനാല്‍ ഇതൊരു അറിയിപ്പായി കരുതി 750 പേര്‍ക്ക് വരെ പങ്കെടുക്കാവുന്നതാണെന്നും കുറിപ്പില്‍ പരിഹസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button