Latest NewsNewsIndia

ടൗട്ടേ ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി; എല്ലാവിധ സഹായങ്ങളും ഉറപ്പ് നൽകി

ന്യൂഡൽഹി: ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവാ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, ദാമൻ ദിയു ലഫ്റ്റനന്റ് ഗവർണറുമായും ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.

സംസ്ഥാനങ്ങൾക്ക് എല്ലാവിധ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ചുഴലിക്കാറ്റ് ഗുജറാത്ത്, ദിയു തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ടത്. കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങൾ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

Read Also: ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക; ആയുധക്കച്ചവടത്തിന് വൈറ്റ് ഹൗസിന്റെ അനുമതി

നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ രാത്രി എട്ടിനും 11 നും ഇടയ്ക്ക് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. പോർബന്തറിനും മഹുവയ്ക്കും ഇടയിലൂടെയാകും കാറ്റ് കര തൊടുക. മണിക്കൂറിൽ 155 മുതൽ 165 കിലോ മീറ്റർ വേഗതയിലാണ് കാറ്റുവീശുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാൽ അതിശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Read Also: നാരദാ ഒളിക്യാമറ കേസ്; സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് മന്ത്രിമാർക്കും എംഎൽഎയ്ക്കും ജാമ്യം അനുവദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button