COVID 19Latest NewsUAENewsGulf

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

അബുദാബി: യുഎഇയില്‍ ഇന്ന് പുതുതായി 1229 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1217 പേര്‍ രോഗമുക്തരായപ്പോൾ രണ്ട് പുതിയ കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,41,947 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,47,411 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ 5,27,519 പേര്‍ രോഗമുക്തി നേടി. 1,633 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 18,259 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button