KeralaLatest NewsNews

പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കഴിയുന്നില്ല; ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കും

ചെന്നിത്തലയുടെയും വി.ഡി സതീശന്റെയും പേരുകളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം തുടരുന്നു. അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. നിലവില്‍ രമേശ് ചെന്നിത്തലയുടെയും വി.ഡി സതീശന്റെയും പേരുകളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

Also Read: ജനം അച്ചടക്കത്തോടെ പ്രോട്ടോക്കോൾ പാലിക്കുമ്പോൾ അധികാരികൾ പരസ്യമായി ലംഘിക്കുകയാണ് ; കുമ്മനം

പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകേണ്ടതായിരുന്നു. ഹൈക്കമാന്‍ഡ് പ്രതിനിധി സംഘങ്ങളായ മല്ലികാര്‍ജ്ജുന ഗാര്‍ഗേയും വൈദ്യലിംഗവും എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ രണ്ട് അഭിപ്രായം ഉയരുന്നതാണ് പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കഴിയാത്തതിന് പ്രധാന കാരണം.

ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരട്ടെയെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു. എന്നാല്‍ ചെന്നിത്തല ആ സ്ഥാനത്ത് തുടരേണ്ടതില്ലായെന്ന അഭിപ്രായമാണ് ചിലര്‍ മുന്നോട്ടുവെച്ചത്. പ്രതിപക്ഷ നേതാവായി മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് പറയുമ്പോഴും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ കഴിയാതിരുന്നതാണ് ചെന്നിത്തലയ്ക്ക് വെല്ലുവിളിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button