Latest NewsNewsGulf

പിടിവിട്ട് കോവിഡ്; നിയന്ത്രണങ്ങള്‍ ഒഴിവാക്കി യുഎഇ

ഒരാഴ്​ചയായി കോവിഡ്​ ബാധിതര്‍ ക്രമേണ താഴേക്കാണ്​​.

ദുബായ്: യു.എ.ഇ കോവിഡ് മുക്തിയിലേയ്ക്ക് അടുക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന തീരുമാനവുമായി ഭരണകൂടം. യുഎ ഇ എക്​സ്​പോക്ക്​ മുമ്പ്​ യുഎഇ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്​.

Read Also: പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി

അതേസമയം രാജ്യത്ത് വാക്‌സിന്‍ എടുത്തവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായത് ആശ്വാസം പകരുന്നു. ഇന്നലെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ 1229 പേര്‍ക്കാണ്​. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 28ന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്ക്​. ഒരാഴ്​ചയായി കോവിഡ്​ ബാധിതര്‍ ക്രമേണ താഴേക്കാണ്​​. ഏപ്രില്‍ 27നു​ശേഷം 200നു മുകളില്‍ രോഗികള്‍ ഉണ്ടായിട്ടില്ല. ദിവസവും രണ്ടോ മൂന്നോ മരണം മാത്രമാണ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button