Latest NewsNewsIndia

പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി

കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളത്,"മോദി കൂട്ടിച്ചേര്‍ത്തു.

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലെ പ്രതിസന്ധിയിലും പടപൊരുതാനൊരുങ്ങി മോദി സർക്കാർ. മാധ്യമ കുപ്രചരണങ്ങൾക്കും പ്രതിപക്ഷ പാര്‍ട്ടികളുടെയും ഗൂഡാലോചനകള്‍ തള്ളി മോദി വീണ്ടും വെള്ളിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്തു. കഴിഞ്ഞ ദിവസം ഔട്ട് ലുക്ക് മാഗസിന്‍ ‘മിസ്സിംഗ്’ എന്ന തലക്കെട്ടോടെയാണ് ഇറങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് സ്ഥാപിക്കാനായിരുന്നു മാഗസിന്‍റെ ശ്രമം. ഇത്തരം കുപ്രചരണങ്ങൾക്കെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെള്ളിയാഴ്ചത്തെ പ്രസംഗം. കിസാന്‍ സമ്മാന്‍ നിധിയുടെ ഗഡു വിതരണത്തില്‍ പങ്കെടുത്തശേഷമായിരുന്നു മോദി ഈ മാധ്യമക്കഴുകന്മാര്‍ക്ക് പരോക്ഷമായി മറുപടി നല്‍കിയത്-” കോവിഡ് രണ്ടാം തരംഗത്തെ തടയുന്നതിനായി കേന്ദ്ര സര്‍ക്കാരിന് സാധ്യമായതൊക്കെ ചെയ്യുന്നുണ്ട്.

Read Also: വിവരങ്ങളുടെ ഉറവിടം അരുന്ധതി റോയ് ആകുന്നത് എങ്ങനെ? മാധ്യമങ്ങളുടെ മോദി വിരുദ്ധത മറനീക്കി പുറത്തുവരുന്നു

രാജ്യത്ത് കോവിഡ് പ്രതിരോധിക്കുന്നതിനായി കടുത്ത നടപടികള്‍ തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. സൗജന്യ കോവിഡ് വാക്‌സിനില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ല. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സീനേഷന്‍ തുടരും”. കഴിഞ്ഞ ദിവസം ഔട്ട് ലുക്ക് എഡിറ്റര്‍ റൂബന്‍ ബാനര്‍ജി പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു. “യഥാര്‍ത്ഥ പ്രതിസന്ധി ഉണ്ടാകുമ്പോള്‍, സംരക്ഷണം നല്‍കുന്ന വിരിഞ്ഞ നെഞ്ചും ആയി നില്‍ക്കുന്നതിന് പകരം അവര്‍ ചെറുതും ദുര്‍ബലരും ആയി മാറും,” ഇതായിരുന്നു റൂബര്‍ ബാനര്‍ജിയുടെ പോസ്റ്റ്. അതായത് ഇന്ത്യയിലെ നേതൃത്വം രണ്ടാം തരംഗത്തിലെ പ്രതിസന്ധിയില്‍ ചെറുതായി, ദുര്‍ബലരായി എന്ന് വരുത്തിതീര്‍ക്കാനാണ് മറ്റെല്ലാം മാധ്യമക്കഴുകന്മാരെയും പോലെ ഔട്ട് ലുക്ക് എഡിറ്ററും ശ്രമിച്ചത്.

എന്നാൽ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ : “രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ മരുന്ന് ഉത്പ്പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂഴ്ത്തിവയ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണം. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലയിലേക്കും കോവിഡ് വ്യാപിക്കുന്നുണ്ട്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളത്,”മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കേന്ദ്രസര്‍ക്കാരിനെ കുറ്റം ചാര്‍ത്താനുള്ള ആവേശത്തിനിടയില്‍ മാധ്യമങ്ങള്‍ തെറ്റായ ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയുടെ കോവിഡ് ദുരന്തം തുറന്നുകാട്ടാന്‍ പ്രചരിപ്പിച്ച ചിത്രത്തെക്കുറിച്ചാണ് പറയുന്നത്. തെരുവില്‍ ബോധരഹിതയായി കിടക്കുന്ന ഒരു സ്ത്രീയുടെയും അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിയ്ക്കുന്ന മറ്റൊരു സ്ത്രീയുടെയും ചിത്രമാണ് അവര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് 2020 മേയ് 7 ന് വിശാഖപട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ എല്‍‌ജി പോളിമര്‍ കെമിക്കല്‍ പ്ലാന്‍റില്‍ നടന്ന വാതക ചോര്‍ച്ചയുടെ ചിത്രമായിരുന്നു. തെറ്റ് അറിഞ്ഞപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് അത് പിന്‍വലിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button