Latest NewsNewsIndia

വിവരങ്ങളുടെ ഉറവിടം അരുന്ധതി റോയ് ആകുന്നത് എങ്ങനെ? മാധ്യമങ്ങളുടെ മോദി വിരുദ്ധത മറനീക്കി പുറത്തുവരുന്നു

മാധ്യമങ്ങളുടെ മോദി വിരുദ്ധതയും സര്‍ക്കാര്‍ വിരുദ്ധതയും തുറന്നുകാട്ടുകയാണ് കോളമിസ്റ്റായ സ്വാമി അക്ഷരാനന്ദ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ തകൃതിയായി നടക്കുകയാണ്. രാജ്യത്തെ കോവിഡ് കേസുകളും മരണനിരക്കും ഉയര്‍ന്നാല്‍ മാത്രമേ മോദി എന്ന ഭരണാധികാരി പരാജിതനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയുകയുള്ളൂ. ഇതിനായി ചില മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. മാധ്യമങ്ങളുടെ മോദി വിരുദ്ധതയും സര്‍ക്കാര്‍ വിരുദ്ധതയും തുറന്നുകാട്ടുകയാണ് കോളമിസ്റ്റായ സ്വാമി അക്ഷരാനന്ദ.

Also Read: ആരുമായും സമ്പര്‍ക്കം പാടില്ല, കോവിഡ് പോസിറ്റീവായാല്‍….; കടുത്ത തീരുമാനവുമായി ബിസിസിഐ

2020 നവംബര്‍ 1 മുതല്‍ 2021 മെയ് 6 വരെ കോവിഡ് വ്യാപനം രൂക്ഷമായ ആറ് രാജ്യങ്ങളിലെ കണക്കുകള്‍ നിരത്തിയാണ് സ്വാമി അക്ഷരാനന്ദ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്. അമേരിക്ക, യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, പോളണ്ട്, കാനഡ, ഗയാന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ദശലക്ഷത്തിലെ കോവിഡ് മരണനിരക്കാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്. ഇതിനായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് അദ്ദേഹം ഡാറ്റ ശേഖരിച്ചത്.

കാനഡ (2.23), ഫ്രാന്‍സ് (5.74), ജര്‍മ്മനി (5.21), ഗയാന (0.90), പോളണ്ട് (8.21), യുകെ (7.89), അമേരിക്ക (6.42) എന്നിങ്ങനെയാണ് രാജ്യങ്ങളിലെ മരണനിരക്ക്. എന്നാല്‍ ഇന്ത്യയില്‍ ഇത് വെറും 0.20 മാത്രമാണ്. ഇതിലൂടെ കോവിഡിനെ ഇന്ത്യ ഫലപ്രദമായി ചെറുത്തുവെന്ന് തന്നെ പറയാം. ഇതിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലില്‍ കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ഇന്ത്യയിലെ മരണനിരക്കും ഉയര്‍ന്നു. എന്നാല്‍ ഇതും യുകെ ഒഴികെ, നേരത്തെ വിശകലനം ചെയ്ത രാജ്യങ്ങളേക്കാള്‍ മികച്ചതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

യുകെയിലെ ദശലക്ഷത്തിലെ മരണനിരക്ക് 7.89 ല്‍ നിന്നും .44 ആയി കുറഞ്ഞു. ഇന്ത്യയില്‍ 0.29 ല്‍ നിന്നും .96 ആയി ഉയര്‍ന്നു. ഉയര്‍ന്ന ജനസംഖ്യയുണ്ടായിട്ടും ഇന്ത്യ ഇപ്പോഴും കാഴ്ച വെക്കുന്നത് മികച്ച കോവിഡ് പ്രതിരോധമാണെന്ന് തന്നെയാണ് കണക്കുകള്‍ എല്ലാം ചൂണ്ടിക്കാട്ടുന്നതെന്ന് സ്വാമി അക്ഷരാനന്ദ അഭിപ്രായപ്പെട്ടു. എന്നാല്‍, അമേരിക്കയെക്കാളും കാനഡയെക്കാളും യൂറോപ്യന്‍ രാജ്യങ്ങളെക്കാളും മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും ഇന്ത്യയിലേയ്ക്ക് മാത്രമാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Stabroek Nesw എന്ന പത്രത്തിന്റെ മുഖപ്രസംഗത്തിലെ മോദി വിരുദ്ധതയും സ്വാമി അക്ഷരാനന്ദ തുറന്നുകാട്ടി. മോദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആര്‍എസ്എസ്, ഹിന്ദു ദേശീയത, മുസ്ലീം വിരുദ്ധത, ജാതി, മത വിവേചനം എന്നിവ മാത്രമാണ് ചര്‍ച്ചയ്ക്കായി ഉയര്‍ത്തുന്നത്. ഇവയെ ആയുധമാക്കാനല്ലാതെ മോദിയെ വിമര്‍ശിക്കാന്‍ ഒന്നും തന്നെ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരക്കാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അരുന്ധതി റോയിയെ തെരഞ്ഞെടുക്കുന്നത് തന്നെ ബിജെപി, മോദി വിരുദ്ധത ആവശ്യമായതിനാലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് അനുകൂലമായി മാത്രം നിലപാട് സ്വീകരിക്കാറുള്ള അരുന്ധതി എന്തുകൊണ്ടാണ് പാകിസ്താനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നതെന്ന് സ്വാമി അക്ഷരാനന്ദ ചോദിച്ചു. കശ്മീരി മുസ്ലീങ്ങളെക്കുറിച്ച് വാചാലയാകുന്ന അരുന്ധതി കശ്മീരില്‍ നിന്നും നാടുവിട്ട് പോയ ആയിരക്കണക്കിന് ഹിന്ദുക്കളെക്കുറിച്ച് കൂടി സംസാരിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ അരുന്ധതി റോയിയെ സമീപിക്കുന്നവരുടെ ഉള്ളിലിരിപ്പിന് കണക്കുകള്‍ നിരത്തിയാണ് അക്ഷരാനന്ദ പൊളിച്ചടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button