KeralaLatest NewsIndia

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് : രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങളുടെ സ്വർണ്ണം : അറസ്റ്റ്

അടുത്തിടെയായി വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വ്യാപകമാകുകയാണ്.

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 967 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അടുത്തിടെയായി വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വ്യാപകമാകുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ വിമാനത്താവളങ്ങളിലും കർശന പരിശോധനയാണ് നടത്തിവരുന്നത്.

read also: അതിർത്തിവഴിയുള്ള നുഴഞ്ഞു കയറ്റം തകർത്ത് ബിഎസ്എഫ്; പാകിസ്ഥാൻകാരനെ വെടിവെച്ച് വീഴ്ത്തി

സംഭവത്തിൽ നരിക്കോട് സ്വദേശി ഉമ്മറിനെ പോലീസ് പിടികൂടി.അസി. കമ്മീഷണർ ഇ.വികാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 47 ലക്ഷം രൂപവരുമെന്ന് അധികൃതർ അറിയിച്ചു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഇയാൾ ഏതെങ്കിലും സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണോയെന്നും പരിശോധിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button