KeralaLatest NewsNewsIndia

കഴിവുണ്ടെങ്കിൽ മരുമകനെയും ഭാര്യയേയുമൊക്കെ മന്ത്രിമാർ ആക്കാം; വിവാദങ്ങളോട് പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

ശൈലജ ടീച്ചർക്ക് മന്ത്രിസ്ഥാനം നൽകിയില്ലെന്ന് പറഞ്ഞ് കരയുന്ന പ്രതിപക്ഷ അണികൾക്കും പണ്ഡിറ്റ് മറുപടി നൽകുന്നു

രണ്ടാം പിണറായി മന്ത്രിസഭയിൽ ആർ ബിന്ദു, മുഹമ്മദ് റിയാസ് എന്നിവരെ മന്ത്രിമാരാക്കാനൊരുങ്ങുന്ന പാർട്ടി തീരുമാനത്തിനെതിരെ പ്രതിഷേധവും വിമർശനവുമുന്നയിക്കുന്നവർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്. കഴിവുണ്ടെങ്കിൽ മരുമകനെയും ഭാര്യയേയുമൊക്കെ മന്ത്രിമാർ ആക്കാവുന്നതേയുള്ളുവെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു. യു ഡി എഫിലെ പല പ്രമുഖ നേതാക്കളുടെയും സ്ഥാനം ബന്ധു നിയമനമല്ലേയെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയാണ് പണ്ഡിറ്റ് തന്റെ നിരീക്ഷണം നടത്തിയിരിക്കുന്നത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
പാർട്ടി സെക്രട്ടറി ആയ A വിജയ രാഘവൻ ജിയുടെ ഭാര്യയായ
R Bindhu ജിയെ മന്ത്രി ആക്കിയതിൽ വളരെ സന്തോഷിക്കുന്നു .
പുതിയ സർക്കാരിൽ ബന്ധു നിയമനമാണെന്നു പറയുന്നവർക്കുള്ള മറുപടി .
R ബിന്ദു ജി പാർട്ടി സെക്രെട്ടറിയുടെ ഭാര്യ മാത്രമല്ല അവർ തൃശൂരിലെ മുൻ മേയർ കൂടി ആയിരുന്നു . കൂടാതെ തൃശൂരിലെ ഒരു പ്രമുഖ കോളേജിലെ Professor ആയിരുന്നു .അതുകൊണ്ടു , വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ച അവരുടെ കഴിവ് കണക്കിൽ എടുത്താണ് പാർട്ടി മന്ത്രി ആക്കിയത് .
അതുപോലെ Muhammed Riyaz ജിയെയും പലരും ബന്ധു നിയമനം എന്നും പറഞ്ഞു പലരും വിമർശിക്കുന്നു . അദ്ദേഹം മുഖ്യമന്ത്രിയുടെ മരുമകൻ മാത്രമല്ല DYFI യുടെ പ്രമുഖ നേതാവാണെന്ന് പലരും മറക്കുന്നു . ഇതൊന്നും ബന്ധു നിയമനം അല്ല എന്നതാണ് സത്യം .
ബന്ധു നിയമനത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് .
കാർത്തികേയൻ ജി മരിച്ചപ്പോൾ ശബരി ജി വന്നു .
ഈഡൻ ജി മരിച്ചപ്പോൾ ഹൈബി ജി വന്നു .
സി.എച്ച് ജി മരിച്ചത് കൊണ്ട് മുനീറ് ജി വന്നു .
ബേബി ജോൺ ജി ശേഷം ഷിബു ജി വന്നു .
മാണി ജി മരിച്ചപ്പോൾ ജോസ് ജി വന്നു .
പിള്ള ജി മാറിയപ്പോൾ ഗണേശൻ ജി വന്നു …
K കരുണാകരൻ ജി യോടൊപ്പം K മുരളീധരൻ ജി , പത്മജ ജി വന്നു
ടി.എം. ജേക്കബ് ജി മരിച്ചപ്പോൾ അനൂപ് ജി വന്നു .
ഇബ്രാഹിം കുഞ്ഞ് ജി മാറിയപ്പോൾ മകൻ വന്നു മത്സരിച്ചു .
സീതി ഹാജി മാറിയപ്പോൾ പി.കെ. ബഷീർ ജി വന്നു . ഇവരൊക്കെ ഏതു നിയമനത്തിൽ പെടും എന്ന് കൂടി ഇപ്പോൾ R Bindu ji , Muhammed Riyaz ജിയെ വിമർശിക്കുന്നവർ വ്യക്തമാക്കണം . കഴിവുണ്ടെങ്കിൽ മകനെയും , മകളെയും , മരുമകനെയും , ഭാര്യയേയും ഒക്കെ മന്ത്രിമാർ ആക്കാവുന്നതേ ഉള്ളു .
അതുപോലെ ശൈലജ ജിക്കു മന്ത്രി സ്ഥാനം കൊടുത്തില്ല എന്നും പറഞ്ഞു ചില പ്രതിപക്ഷ അണികൾ കരയുന്നു . അവർക്കു വളരെ കഴിവ് ഉണ്ടെന്നാണ് അതിനു കാരണമായി പറയുന്നത് . അപ്പോൾ കഴിഞ്ഞ സർക്കാരിലെ ബാക്കി മന്ത്രിമാരൊക്കെ കഴിവ് കെട്ടവർ ആണന്നെല്ലേ ഇവർ പറയാതെ പറയുന്നത് . Thomas Isac Ji, MM മണി ജി etc വേണ്ടി ആരും വാദിക്കുന്നില്ല . ഇതെല്ലാം ഒരു മാധ്യമ തന്ത്രം ആണ് . ചില മാധ്യമങ്ങൾ റേറ്റിംഗിന് വേണ്ടി ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്ന ആളുകളോടൊപ്പം കൂടി അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് .
(വാൽകഷ്ണം … അവനവന്റെ കഞ്ഞികലത്തിന്‍റെ ഓട്ട അടയ്ക്കന്‍ പറ്റാത്തവരാണ് , വല്ലവരും വെച്ച ബിരിയാണി വിളമ്പുന്നതിന്‍റെ കുറ്റം പറയുന്നത്.)
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…B+ Blood group and B+ aatitude ..പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

shortlink

Related Articles

Post Your Comments

Related Articles


Back to top button