Latest NewsNewsFootballSports

ലൂക് ഷോ യുണൈറ്റഡിന്റെ താരങ്ങളിൽ താരം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള താരങ്ങൾ തീരുമാനിക്കുന്ന പുരസ്‍കാരം ലെഫ്റ്റ് ബാക്കായ ലൂക് ഷോയ്ക്ക്. മാഞ്ചസ്റ്റർ യൂണൈറ്റഡിലെ താരങ്ങളുടെ വോട്ടിലൂടെയാണ് ഈ പുരസ്‌കാരം തിരഞ്ഞെടുക്കുന്നത്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണിൽ ഒന്നായിരുന്നു ഇതെന്നും പുരസ്‍കാര പ്രഖ്യാപന ശേഷം ഷോ പറഞ്ഞു. ഡിഫൻസിലും അറ്റാക്കിലും ഒരുപോലെ തിളങ്ങാൻ ലൂക് ഷോയ്ക്ക് ആയി.

ഒരു ഗോളും അഞ്ചു അസിസ്റ്റും താരം ഈ സീസണിൽ സംഭാവന ചെയ്തു. ഇടതു വിങ്ങിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അറ്റാക്ക് നയിക്കാൻ ലൂക് ഷോ ഉണ്ടായിരുന്നു. കരിയറിൽ രണ്ടാം തവണയാണ് ലൂക് ഷോ ഈ പുരസ്കാരത്തിന് അർഹനാകുന്നത്. മുമ്പ് 2018-19 സീസണിലും ഷോ ഈ പുരസ്‌കാരം നേടുന്നത്. അതേസമയം ഇത്തവണത്തെ അംഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ ആരാധകർ വോട്ടിലൂടെ തീരുമാനിക്കുന്ന സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം ബ്രൂണൊ ഫെർണാണ്ടസാണ് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button