Latest NewsNewsIndia

മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് നിരോധിച്ച നോട്ടുകളടക്കം 10 ലക്ഷം രൂപ; അങ്കലാപ്പിലായി ഉദ്യോഗസ്ഥര്‍

1969ല്‍ ഐഐടി കാണ്‍പൂരില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുകയും പിന്നീട് ലക്നൗവില്‍ നിന്ന് ഇദ്ദേഹം നിയമ ബിരുദം നേടുകയും ചെയ്തിട്ടുണ്ട്.

തിരുമല: മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. വീട്ടില്‍ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അസുഖം ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. തിരുമലയില്‍ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതല്‍ തിരുമലയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു. ശ്രീനിവാസാചാരി മരിച്ച്‌ ഒരു വര്‍ഷത്തിന് ശേഷം അനുവദിച്ച വീട് തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. ഇത് പ്രകാരം തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. വ്യത്യസ്ത തുകയുടെ നോട്ടുകള്‍ വീടിനുള്ളില്‍ സൂക്ഷിച്ച പെട്ടികളില്‍ ഉണ്ടായിരുന്നു. തുക എണ്ണി തിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതിയിലാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തെ സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ആയിരക്കണക്കിന് ഭക്ത ജനങ്ങളാണ് ദിവസേനയെന്ന രീതിയില്‍ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്താറുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകള്‍ എത്തുന്ന ക്ഷേത്രം കൂടിയാണ് തിരുപ്പതി തിരുമല ക്ഷേത്രം. ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമിയെ കരുതുന്നത്. യാചകരായ ആളുകള്‍ ഏവരെയും ഞെട്ടിച്ച സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗ്വാളിയോറില്‍ ഭിക്ഷ യാചിച്ച്‌ നടക്കുകയായിരുന്ന ആള്‍ ഐഐടി കാണ്‍പൂരില്‍ നിന്നും പഠിച്ചിറങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. 90 കാരനായ ഇദ്ദേഹത്തെ സ്വര്‍ഗ് സദന്‍ എന്ന എന്‍ജിഒ ആശ്രമം ഏറ്റെടുക്കുകയും ചെയ്തു. ആശ്രമത്തിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആശ്രമം അറിയിച്ചിരുന്നു.

Read Also: 500ൽ ഒരാൾ ജനാർദനൻ; വാക്സിൻ ചലഞ്ചിലേക്ക് പണം നൽകിയ ബീഡി തൊഴിലാളിക്ക് മുഖ്യമന്ത്രിയുടെ ക്ഷണം

‘വളരെ മോശം അവസ്ഥയില്‍ ബസ് സ്റ്റാന്റില്‍ വച്ചാണ് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടു മുട്ടിയത്. അദ്ദേഹവുമയി സംസാരിക്കുന്നതിനിടെ നന്നായി ഇംഗ്ലീഷ് പറയുന്നത് കേട്ട് അതിശയിച്ച്‌ പോയി. ആശ്രമത്തിലേക്ക് കൊണ്ടു വന്ന അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്’ ആശ്രമത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വികാശ് ഗോസ്വാമി പറഞ്ഞു. 1969ല്‍ ഐഐടി കാണ്‍പൂരില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുകയും പിന്നീട് ലക്നൗവില്‍ നിന്ന് ഇദ്ദേഹം നിയമ ബിരുദം നേടുകയും ചെയ്തിട്ടുണ്ട്. പിതാവ് സപ്ളെയറായി ജോലി ചെയ്തിരുന്ന ജെ സി മില്‍ പൂട്ടിയതിന് ശേഷമുണ്ടായ സാമ്ബത്തിക പ്രശ്നങ്ങളാണ് ഇത്തരം ഒരു അവസ്ഥയില്‍ അദ്ദേഹത്തെ എത്തിച്ചത് എന്നും വികാശ് ഗോസ്വാമി പറഞ്ഞു. മരണപ്പെട്ട യാചകരില്‍ നിന്നും വലിയ തുകകള്‍ കണ്ടെത്തുന്ന സംഭവം മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button