KeralaLatest NewsNews

പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക്​ പരിക്ക്

കടയ്ക്കൽ: പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക്​ പരിക്ക്. കുമ്മിൾ അമ്പലംമുക്കിൽ ചായക്കട നടത്തിവരുന്ന അഭിമന്യു ഭവനിൽ വേണുഗോപാലൻനായർക്കാണ് (64) അപകടത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ വലതുകൈ ഒടിയുകയുണ്ടായി. തലയിലും അപകടത്തിൽ പരിക്കുണ്ട്.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ലോക്ഡൗൺ ആയതിനാൽ കട അടച്ചിട്ടിരിക്കുകയാണ്. ഈ കടയിൽ തന്നെയാണ് വേണുഗോപാലൻ നായർ താമസിച്ചുവരുന്നതും.

രാവിലെ ആറുമണിയോടെ പാൽ വിതരണക്കാരൻ എത്തിയപ്പോൾ പാലുവാങ്ങുന്നതിനായി റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button