Latest NewsKeralaNewsIndiaEntertainment

റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ 3 ഷൂട്ടിംഗ് നിർത്തി വെച്ചു

ചെന്നൈ: ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 ഷൂട്ടിംഗ് നിർത്തിവെച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബിഗ് ബോസിന്റെ ഷൂട്ടിംഗ് നിർത്തിവെച്ചത്.

Read Also: മുന്‍ രാജ്യസഭാംഗമായിരുന്ന കെ.കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായേക്കും

ചിത്രീകരണം നടന്ന ഇവിപി ഫിലിം സിറ്റിയിൽ നിന്ന് മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിപി ഫിലിം സിറ്റിയിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു.

ബിഗ് ബോസ് സീസൺ 3 യുടെ സംപ്രേക്ഷണം താത്ക്കാലികമായി നിർത്തി വെച്ചതായി അണിയറ പ്രവർത്തകരും അറിയിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ ബിഗ് ബോസിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Read Also: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് ; ഇന്നത്തെ കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button