KeralaLatest NewsNews

സത്യപ്രതിജ്ഞാ ചടങ്ങ് ടെലിവിഷനിലൂടെ കാണാം..; പിണറായി സര്‍ക്കാരിന് ആശംസയുമായി ചെന്നിത്തല

ഒരു സര്‍ക്കാരിന്‍റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച്‌ മുഖ്യമന്ത്രിയ്‌ക്ക് ആശംസകള്‍ അറിയിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല തന്റെ ആശംസകള്‍ അര്‍പ്പിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രന്‍ സ്റ്റേഡിയത്തിലേക്ക് എത്തേണ്ടതില്ലെന്ന് യു ഡി എഫ് നിലപാടെടുത്തിരുന്നു. ടെലിവിഷനിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണുമെന്ന നിലപാടാണ് യു ഡി എഫിനുളളത്. ആയതിനാല്‍ തന്നെ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുളളവര്‍ ഇന്ന് ചടങ്ങിനെത്തില്ല.

Read Also: ശൈലജയ്ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ മുറവിളി; റീമ, പാർവതി തുടങ്ങിയവർക്കൊപ്പം കൂടി തരൂരും

എന്നാൽ പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച്‌ രണ്ട് പേര്‍ക്കെങ്കിലും വരാമായിരുന്നുവെന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഒരു സര്‍ക്കാരിന്‍റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു സമീപനം പ്രതിപക്ഷം സ്വീകരിക്കുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. അതിനിടെയാണ് പ്രതിപക്ഷ നേതാവിന്‍റെ അഭിനന്ദനം മുഖ്യമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്. ഇരുവരും ഫോണില്‍ എന്തൊക്കെ സംസാരിച്ചുവെന്ന കാര്യം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button