Latest NewsNewsWomenBeauty & StyleLife Style

തിളങ്ങുന്ന കരുത്തുറ്റ മുടിയ്ക്കായി കറ്റാർവാഴ ഉപയോഗിക്കാം

മുടിയുടെ സംരക്ഷണം വല്ലാതെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. കരുത്തുള്ള മുടിയ്ക്ക് നല്ല പരിചരണം ആവശ്യമാണ്. മുടി കൊഴിച്ചിൽ, താരൻ, ഉള്ള് കുറഞ്ഞ മുടി എന്നിങ്ങനെ പല പ്രശ്നങ്ങളാകാം അലട്ടുന്നത്. ഈ പ്രശ്നങ്ങളെല്ലാം അകറ്റാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. ഇതിനായി കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ.

കറ്റാർവാഴയും സവാള നീരും

കരുത്തുറ്റ മുടിയ്ക്ക് ഏറെ ഉത്തമമാണ് സവാള നീര്. ഇതിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്. ഒരു ടീസ്പൂൺ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂൺ സവാള നീരും നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി ആരോ​ഗ്യത്തോടെ വളരാനും ഈ പാക്ക് ​ഗുണം ചെയ്യും.

Read Also  :  എം.എം.ലോറന്‍സിനെ പരിചരിക്കാന്‍ സി.പി.എം നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന് മകള്‍ ആശാ ലോറന്‍സ്

കറ്റാർവാഴയും വെളിച്ചെണ്ണയും

വെളിച്ചെണ്ണ മുടിയ്ക്ക് തിളക്കം നല്‍കാനും മൃദുത്വം നല്‍കാനുമെല്ലാം സഹായിക്കുന്നു. രണ്ട് ടീസ്പൂൺ കറ്റാര്‍വാഴ ജെല്ലില്‍ ഒരു ടീസ്പൂൺ വെളിച്ചെണ്ണ യോജിപ്പിച്ച് ശിരോചര്‍മത്തിലും മുടിയുടെ അറ്റംവരെയും പുരട്ടി മസാജ് ചെയ്യുക. മുടിയ്ക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും മുടി വളരാനും ഈ പാക്ക് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button