NattuvarthaLatest NewsKeralaNews

‘ഉന്നത വിദ്യാഭ്യസ മന്ത്രിക്ക് ഉന്നം പിഴച്ചോ’; മന്ത്രി ആര്‍. ബിന്ദുവിന്റെ പിഴവ് ചൂണ്ടിക്കാട്ടി ബി. ഗോപാലകൃഷ്ണന്‍

പേരിനൊപ്പം പ്രൊഫസര്‍ എന്നു ചേര്‍ത്ത് പറഞ്ഞത് നാക്കുപിഴയല്ലെന്നും, എഴുതി വായിക്കുകയായതിനാൽ മനഃപൂർവ്വമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തൃശ്ശൂര്‍: ഉന്നത വിദ്യാഭ്യസ മന്ത്രിക്ക് ഉന്നം പിഴച്ചോയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയായി ആര്‍.ബിന്ദു സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പേരിനൊപ്പം പ്രൊഫസര്‍ എന്നു ചേര്‍ത്ത് പറഞ്ഞത് നാക്കുപിഴയല്ലെന്നും, എഴുതി വായിക്കുകയായതിനാൽ മനഃപൂർവ്വമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്‌ക്കോ മന്ത്രിക്കോ യു.ജി.സി. ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ലെന്നും,പിന്നെ എങ്ങിനെ പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ബിന്ദു എന്നാണ് സത്യപ്രതിജ്ഞയില്‍ പേര് പറഞ്ഞത്. അവര്‍ യു.ജി.സി. നിയമമനുസരിച്ച് പ്രൊഫസറല്ല എന്ന കാര്യം ബാക്കി ആളുകള്‍ക്ക് അറിയില്ലെങ്കിലും മന്ത്രിക്ക് അറിവുള്ളതാണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണറെ കൊണ്ട് കളവ് വിളിപ്പിക്കണമായിരുന്നോ എന്ന ചോദ്യം ഗൗരവമാണ്. വാസ്തവത്തില്‍ ശരിയായ പേരില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടതെന്നും, അല്ലങ്കില്‍ മന്ത്രി വിശദീകരണം തരണമെന്നും അദ്ദേഹം പറഞ്ഞു.

യു.ജി.സി. നിയമം അനുസരിച്ച് യൂണിവേഴ്‌സിറ്റി ഹെഡ്ഡുകളാണ് പ്രൊഫസര്‍ തസ്തികയിൽ ഉള്ളതെന്നും, ബാക്കി എല്ലാവരും അസോസിയേറ്റ് മാത്രമാണെന്നും വേണമെങ്കിൽ ലക്ചര്‍ എന്നും വിളിക്കാമെന്നും ഗമകൂട്ടാന്‍ പ്രാഫസര്‍ എന്ന് പറയിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബിന്ദു ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നതെന്നും, ഗമകൂട്ടാന്‍ കളവ് പറയരുതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button