Latest NewsNewsGulf

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പിക്കണം; ഇ​സ്രാ​യേലിനോട് ​സൗ​ദി അ​റേ​ബ്യ

ഇ​സ്രാ​യേ​ല്‍ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ന്‍ വി​ഷ​യ​ത്തി​ലി​ട​പെ​ടു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രു​ക​യാ​ണ്.

ജി​ദ്ദ: ഇ​സ്രാ​യേ​ല്‍- പലസ്തീൻ സംഘർഷം തുടരവേ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ഇ​തി​നാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ര്‍ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍​ഹാ​ന്‍ പ​റ​ഞ്ഞു. അ​ല്‍​അ​റ​ബി​യ ചാ​ന​ലി​നു ന​ല്‍​കി​യ പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഗ​സ്സ മു​ന​മ്ബി​ല്‍ ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​​ക്ര​മ​ണം ഉ​ട​നെ അ​വ​സാ​നി​പ്പി​ക്ക​ണം. എന്നാൽ ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്​​തീ​ന്‍ ജ​ന​ത​ക്കൊ​പ്പ​മാ​ണ്​ സൗ​ദി അ​റേ​ബ്യ. കി​ഴ​ക്ക​ന്‍ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​യി 1967ലെ ​അ​തി​ര്‍​ത്തി​യി​ല്‍ ഫ​ല​സ്​​തീ​ന്‍ രാ​ഷ്​​ട്ര​മു​ണ്ടാ​ക​ണം.

Read Also: ഇന്ത്യയെ അവഗണിച്ച് വാക്സീൻ കയറ്റുമതി നടത്തില്ല; സിറം ഇൻസ്റ്റിറ്റ്യൂട്ട്

ഫ​ല​സ്​​തീ​ന്‍ പ്ര​ശ്​​ന​ത്തി​ല്‍ അ​റ​ബ്​ സം​രം​ഭ​ത്തി​ന്​ അ​നു​സൃ​ത​മാ​യി സ്ഥി​ര​മാ​യൊ​രു പ​രി​ഹാ​ര​ത്തി​ലെ​ത്തു​ക​യാ​ണ്​ സൗ​ദി അ​റേ​ബ്യ​യു​ടെ നി​ല​പാ​ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. ഫ​ല​സ്​​തീ​ന്‍, ഇ​സ്രാ​യേ​ല്‍ പോ​രാ​ട്ട​ത്തി​ന്​ സ​മ​ഗ്ര​മാ​യ പ​രി​ഹാ​ര​മി​ല്ലാ​തെ മേ​ഖ​ല​യി​ല്‍ സ്ഥി​ര​ത​യി​ല്ല. കി​ഴ​ക്ക​ന്‍ ജ​റൂ​സ​ല​മി​ലാ​യാ​ലും ഗ​സ്സ​യി​ലാ​യാ​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്കേ​ണ്ട​തു​ണ്ട്. ഗ​സ്സ​യി​ലെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണം ത​ട​യേ​ണ്ട ആ​വ​ശ്യ​ക​ത​ അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഞ​ങ്ങ​ള്‍​ക്ക്​ മ​ന​സ്സി​ലാ​ക്കാ​നാ​യി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ല്‍ ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ന്‍ വി​ഷ​യ​ത്തി​ലി​ട​പെ​ടു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​വ​രു​ക​യാ​ണ്. അ​തോ​ടൊ​പ്പം ഈ ​ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ എ​ത്ര​യും വേ​ഗം ത​ട​യാ​ന്‍ പൊ​തു​സ​മൂ​ഹ​ത്തോ​ട്​ യു.​എ​ന്‍ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button