Latest NewsIndia

കേന്ദ്രപദ്ധതികൾ എല്ലാം നിങ്ങളുടെ പേരിലാക്കി പിആർ വർക്ക് ചെയ്യുന്നതിന് പകരം എന്തെങ്കിലും സ്വന്തമായി ചെയ്യണം- എസ് സുരേഷ്

ഇനിയെങ്കിലും CAA , കാർഷിക ബിൽ.. തുടങ്ങിയവ സമര - പ്രമേയ ആഭാസങ്ങൾ കാണിച്ച് രാജ്യത്തിനെതിരെ കലാപത്തിന് കൂട്ട് നിൽക്കരുത്

തിരുവനന്തപുരം: പുതിയ മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിനെ എടുത്തു കാട്ടി പിണറായിക്ക് ചില നിർദ്ദേശങ്ങളുമായി എസ് സുരേഷ് രംഗത്തെത്തി. ഇനിയെങ്കിലും CAA , കാർഷിക ബിൽ.. തുടങ്ങിയവ സമര – പ്രമേയ ആഭാസങ്ങൾ കാണിച്ച് രാജ്യത്തിനെതിരെ കലാപത്തിന് കൂട്ട് നിൽക്കരുത് എന്നും സുരേഷ് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് കാണാം:

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജി #Modiji താങ്കളെ അനുമോദിച്ചു….
രാജ്യം നിങ്ങൾക്ക് ആശംസകൾ നേരുന്നു…
കേന്ദ്ര സർക്കാറിന്റെ *ദേശീയപാതാവികസനം. G-GAIL , National Powergrid , ദേശീയ തൊഴിലുറപ്പ് വേതന വർദ്ധന , കിറ്റിൽ ഇടാനുള്ള ധാന്യം, സൗജന്യ അരിയും ഗോതമ്പും , എല്ലാ വീട്ടിലും ശുചി മുറി. എല്ലാ വീട്ടിലും വൈദ്യുതി, എല്ലാ വീട്ടിലും കുടിവെള്ളം, ദുരിതാശ്വാസ നിധി , COVID പ്രതിരോധത്തിന് നൂറുകണക്കിന് കോടി , ഒരു കോടി വാക്സിൽ, ഒക്സിജൻ, വെന്റിലേറ്ററുകൾ, ലൈഫ് മിഷനിൽ സംസ്ഥാന സർക്കാറിന്റെ വിഹിതത്തിന്റെ മൂന്നിരട്ടി തുക, വിഴിഞ്ഞം തുറമുഖത്തിന് VGF ,തിരുവനന്തപുരം, എറണാകുളം Smart City Project, ശിവഗിരി തീർത്ഥാടക സർക്യൂട്ട്, തുടങ്ങി ശതകോടികൾ തന്ന #കേന്ദ്രസർക്കാർ ഇനിയും കേരളത്തോടൊപ്പം മുണ്ട്…..

* പക്ഷേ നിങ്ങൾ . ഇതൊക്കെ നിങ്ങളുടെ പേരിലാക്കി PR വർക്ക് ചെയ്യുന്നതിന് പകരം എന്തെങ്കിലും സ്വന്തമായി ചെയ്യണം….
* മൂന്ന് ലക്ഷം കോടിയുടെ കടക്കെണിയിൽ നിന്നെങ്കിലും ഞങ്ങളെ രക്ഷിക്കണം…..
* മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് പത്തായി ചുരുക്കണം….
* ഇതൊന്നും ചെയ്തില്ലങ്കിലും കള്ളക്കടത്തും , ദുരന്ത ഫണ്ട് വെട്ടിപ്പും നടത്തരുത്….

#കേരളം ഇന്ത്യയിലാണന്ന ഓർമ്മ വേണം…
#പാർലമെന്റിനെക്കാൾ വലുതല്ല അസംബ്ലി എന്നും…
*CAA , കാർഷിക ബിൽ.. തുടങ്ങിയവ സമര – പ്രമേയ ആഭാസങ്ങൾ കാണിച്ച് രാജ്യത്തിനെതിരെ കലാപത്തിന് കൂട്ട് നിൽക്കരുത്…..
രാജ്യമാണ് വലുത്….
നമ്മുടെ ജനതയും….

shortlink

Related Articles

Post Your Comments

Related Articles


Back to top button