Latest NewsNewsIndia

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദി; സോനൂ സൂദിന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തി ആരാധകര്‍

സമയമാണ് നിലവില്‍ നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളി. എല്ലാം സമയത്ത് തന്നെ എത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

മുംബൈ: സോനൂ സൂദിന് അരാധകരുടെ പാലഭിഷേകം. സൂദിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദി അറിയിച്ച്‌ ആന്ധ്ര പ്രദേശിലെ ആരാധകര്‍ സോനു സൂദിന്റെ കൂറ്റന്‍ പോസ്റ്ററില്‍ പാല്‍ അഭിഷേകം നടത്തി. ചിറ്റൂര്‍ ജില്ലയിലെ ശ്രീകാഷ്ടി എന്ന സ്ഥലത്താണ് താരത്തിന്റെ ലൈഫ് സൈസ് പോസ്റ്ററില്‍ ആരാധകര്‍ അഭിഷേകം നടത്തിയത്.

Read Also: സത്യപ്രതിജ്ഞയ്ക്കായി കെട്ടിപ്പൊക്കിയ പന്തല്‍ പൊളിക്കില്ല; ഉത്തരവ് ഉടൻ

കോവിഡ് വ്യാപനത്തിൽ ദുരിതം അനുഭവിക്കുന്ന സാധാരണക്കർക്ക് നിരവധി അനവധി സഹായങ്ങളാണ് സോനു ഇപ്പോൾ ചെയ്ത്കൊണ്ടിരിക്കുന്നത്. എന്നാൽ ഓക്‌സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക എന്നിവ ആവശ്യമുള്ളവരെ സോനു സൂദ് സമൂഹമാധ്യമത്തിന്റെ സഹായത്തോടെ കണ്ടെത്തി സഹായിച്ച്‌ കൊണ്ടിരിക്കുകയാണ്. അതിന് പുറമെ ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു. സമയമാണ് നിലവില്‍ നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളി. എല്ലാം സമയത്ത് തന്നെ എത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്നും സോനൂ സൂദ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button