COVID 19KeralaLatest NewsNewsIndia

ഭീകര രോഗമായ ബ്ലാക്ക്​ ഫംഗസ് ബാധയെ പ്രതിരോധിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കി എയിംസ്​ ഡയറക്​ടർ

കോവിഡ്​ വ്യാപനത്തിന്​ ശേഷം രാജ്യത്ത്​ ഏഴായിരത്തിലധികം ആളുകൾ ബ്ലാക്ക്​ ഫംഗസ്​ ബാധിച്ച് മരിച്ചുവെന്നാണ് കണക്കാക്കുന്നത്.

ഡൽഹി: കോവിഡ്​ രോഗികളിലും കോവിഡ് ബാധ ഭേദമായി വരുന്നവരിലും വ്യാപിക്കുന്ന ബ്ലാക്ക്​ ഫംഗസിനെ പ്രതിരോധിക്കാൻ മൂന്ന്​ കാര്യങ്ങൾ ശ്രദ്ധവേണമെന്ന്​ ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസ്​ ഡയറക്​ടർ രൺദീപ്​ ഗുലേറിയ. ഡോക്​ടർമാരും രോഗികളും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്ലാക്ക്​ ഫംഗസ്​ മരണം വിതക്കുന്നത് ഒരു വലിയ പരിധിവരെ​ തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗികളുടെ രക്​തത്തിലെ ഷുഗറിന്റെ അളവ്​ നിയന്ത്രിച്ചു നിർത്തുക, സ്​റ്റിറോയിഡ്​ ഉപയോഗിക്കേണ്ടി വരുന്ന രോഗികൾ രക്​തത്തിലെ ഷുഗറിന്റെ അളവ്​ ഇടവിട്ട്​ പരിശോധിക്കുകയും കണിശമായി നിയന്ത്രിക്കുകയും ചെയ്യുക, രോഗികൾക്ക് സ്​റ്റിറോയിഡ്​ കൃത്യമായ അളവിൽ, കൃത്യമായ സമയത്ത് നൽകുന്നത് സംബന്ധിച്ച്​ അതിജാഗ്രത പുലർത്തുക എന്നീ മൂന്ന്​ കാര്യങ്ങളാണ് ബ്ലാക്ക്​ ഫംഗസിനെ തടയുന്നതിൽ പ്രധാനം.

രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ്​ ഭേദമാകുന്ന ഘട്ടത്തിലാണ് ബ്ലാക്ക്​ ഫംഗസ്​ ബാധ കാണപ്പെടുതെന്നും, കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധം ബ്ലാക്ക്​ ഫംഗസിന്​ കാരണമാകുന്നത്​ കേരളം പോലുള്ള സംസ്​ഥാനങ്ങളിൽ രോഗവ്യാപന ഭീഷണി ഉയർത്തുമെന്നും എയിംസ് മേധാവി വ്യക്തമാക്കി.

കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ സ്​റ്റിറോയിഡിന്റെ ഉപയോഗം കൂടിയത്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമായിട്ടുണ്ടെന്നാണ്​ ഡോക്​ടർമാർ വിലയിരുത്തുന്നത്​. കൂടിയ അളവിൽ സ്റ്റിറോയിഡ്​ നൽകുമ്പോൾ രക്​തത്തിലെ ഷുഗറിന്റെ അളവ് വർധിക്കുകയും, ഇത്​ ബ്ലാക്ക്​ ഫംഗസ്​ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന്​ രൺദീപ്​ പറഞ്ഞു. കോവിഡ്​ വ്യാപനത്തിന്​ ശേഷം രാജ്യത്ത്​ ഏഴായിരത്തിലധികം ആളുകൾ ബ്ലാക്ക്​ ഫംഗസ്​ ബാധിച്ച് മരിച്ചുവെന്നാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button