NattuvarthaLatest NewsKeralaNews

ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് ; നടപടിയുമായി പോലീസ്

വ്യാജ വെബ്‌സൈറ്റിൽ 1,151 രൂ​പ മു​ത​ല്‍ 62,000 രൂ​പ വ​രെ​യാ​ണ് വ​ഴി​പാ​ടു​ക​ള്‍​ക്ക് ഈ​ടാ​ക്കി​യി​രു​ന്ന​ത്

കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലെ വ​ഴി​പാ​ടി​ന്‍റെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ നടപടിയുമായി പോലീസ്. ഇ-​പൂ​ജ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ക്ഷേ​ത്ര​ങ്ങ​ള​ടെ പേ​രു​ക​ള്‍ പോലീസ് നീ​ക്കം ചെ​യ്തു. വ്യാജ വെബ്‌സൈറ്റിൽ 1,151 രൂ​പ മു​ത​ല്‍ 62,000 രൂ​പ വ​രെ​യാ​ണ് വ​ഴി​പാ​ടു​ക​ള്‍​ക്ക് ഈ​ടാ​ക്കി​യി​രു​ന്ന​ത്.

മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വ​ഴി​പാ​ടു​ക​ള്‍ ബു​ക്ക് ചെ​യ്ത് പണം ത​ട്ടു​ന്ന​താ​യു​ള്ള ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വെ​ബ്‌​സൈ​റ്റി​നെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ഇ-​പൂ​ജ എ​ന്ന വ്യാ​ജ വെ​ബ്‌​സൈ​റ്റ് വ​ഴി ത​ട്ടി​പ്പുനടക്കുന്നതായി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​.ജി.​പി​ക്കും സൈ​ബ​ര്‍​ക്രൈം പോ​ലീ​സി​നും ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​ക്കുകയായിരുന്നു.

മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ള്‍​ക്കെ​ല്ലാം ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ണ്ടാ​യി​രി​ക്കെ​യാ​ണ് ക്ഷേ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ള്‍ വ്യാ​ജ വെ​ബ്‌​സൈ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 1,346 ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ​ല പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളു​ടേ​യും പേ​രു​ക​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ ക്രൈം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​പ്ര​താ​പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു കേസിന്റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button