Latest NewsNewsFootballSports

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് ഇന്ന് അവസാന അങ്കം

സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ ഇന്ന് സീസണിലെ അവസാന മത്സരത്തിനിറങ്ങും. ലീഗിലെ അവസാന സ്ഥാനക്കാരായ ഐബറിനെതിരേയാണ് ബാഴ്‌സലോണയുടെ മത്സരം. കഴിഞ്ഞ മത്സരത്തിൽ സെൽറ്റാ വിഗോയോട് തോറ്റതോടെ ബാഴ്‌സയുടെ കിരീട പ്രതീക്ഷകൾ അവസാനിച്ചിരുന്നു. ലീഗിൽ 76 പോയിന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്താണ്. ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം.

അതേസമയം സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സയുടെ അവസാന മത്സരത്തിൽ കളിക്കില്ല. അവസാന മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. ജൂണിൽ ആരംഭിക്കുന്ന കോപ അമേരിക്കയ്ക്ക് മുമ്പായി വിശ്രമം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മെസ്സി മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.

ഈ സീസണിൽ ബാഴ്‌സയുടെ മിക്ക മത്സരങ്ങളിലും മെസ്സി കളിച്ചിരുന്നു. അതേസമയം താരം ക്ലബ് വിടുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത സീസണിൽ ബിൽബാവോയ്ക്കെതിരേ ആദ്യ മത്സരത്തിൽ മെസ്സി കളിക്കുമോ എന്ന് കണ്ടറിയാം. അതേസമയം, കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡും അത്ലാന്റിക്കോ മാഡ്രിഡും ഇന്നിറങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button