Latest NewsNewsIndia

ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു; രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നെന്ന് എയിംസ് മേധാവി

ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് 7000 പേരുടെ ജീവൻ കവർന്നുവെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ.രൺദീപ് ഗുലേറിയ. രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യുന്നതിനിടെ ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

Read Also: കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിൽ മെയ് 26ന് രാജ്യവ്യാപക പ്രക്ഷോഭം; പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍.

പരിസ്ഥിതിയിൽ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകൾ മൂലമാണ് ബ്ലാക്ക് ഫംഗസ് പിടിപെടുന്നത്. പലപ്പോഴും ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ബ്ലാക്ക് ഫംഗസ് ശ്വാസകോശത്തെയും തലച്ചോറിനെയും വരെ ബാധിക്കാനുള്ള സാധ്യതയുണ്ട്. കാഴ്ച നഷ്ടപ്പെടാനും ഇത് കാരണമായേക്കാം.

മൂക്കിൽ നിന്ന് കറുത്ത നിറത്തിലോ രക്തം കലർന്നതോ ആയ സ്രവം വരികയെന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളിൽ ഒന്ന്. മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, പല്ലുവേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവയും ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.

Read Also: കേരളത്തില്‍ മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് പതിനായിരത്തോളം പേര്‍ക്കെതിരെ കേസ്

shortlink

Related Articles

Post Your Comments


Back to top button