KeralaLatest NewsNews

സംസ്ഥാനത്തെ റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കും; പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളെപ്പറ്റി പരാതിയറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പാക്കാനൊരുങ്ങുന്നു. പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ ഏഴുമുതൽ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാകും.

Read Also: ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ ഇനിയില്ല ; വിരമിക്കൽ തിയ്യതി പ്രഖ്യാപിച്ചത് നീണ്ട 26 വർഷത്തെ സേവനത്തിനു ശേഷം

റോഡ് മെയിന്റനൻസ്‌ മാനേജ്മെന്റ് സിസ്റ്റം (ആർ.എം.എം.എസ്.) പദ്ധതിയുടെ ഭാഗമായാണ് ആപ്പ് ഒരുങ്ങുന്നത്. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ്. വഴിയും ഇ-മെയിൽ വഴിയും ബന്ധപ്പെട്ട എഞ്ചിനിയർമാരെ അറിയിക്കുകയും പരാതി പരിഹരിച്ചശേഷം വിവരം ആപ്പിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ഇതിലൂടെ പരാതി നൽകിയവർക്ക് ആപ്പിലൂടെത്തന്നെ തുടർ വിവരങ്ങൾ അറിയാൻ കഴിയും.

Read Also: മോദി സർക്കാരിന്റെ ഏഴാം വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ബിജെപി ; രാജ്യമൊട്ടാകെ വിവിധ ക്ഷേമ പദ്ധതികൾ സംഘടിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button