Latest NewsKeralaNews

മദ്യപിച്ച ശേഷം കാറോടിച്ച് പോലീസ് ഉദ്യോഗസ്ഥൻ; സ്‌കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തി

മാവേലിക്കര: മദ്യപിച്ച ശേഷം വാഹനമോടിച്ച് സ്‌കൂട്ടർ യാത്രികയെ ഇടിച്ചു വീഴ്ത്തി പോലീസ് ഉദ്യോഗസ്ഥൻ. പന്തളം കുളനടയിലാണ് സംഭവം. മഹാലക്ഷ്മി എന്ന യുവതിയെയാണ് പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ചിരുന്ന കാറിടിച്ചത്. നടയ്ക്കാവ് ജംഗ്ഷനിലെ വളവിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്.

Read Also: സംസ്ഥാനത്ത് ബജറ്റ് ജൂൺ നാലിന്; കന്നി ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി കെ എൻ ബാലഗോപാൽ

കുറത്തികാട് പൊലീസ് സ്റ്റേഷനിലെ സിപിഒ വിഷ്ണുവാണ് കാർ ഓടിച്ചിരുന്നത്. പുതിയകാവ് ഭാഗത്തേക്കു പോകുകയായിരുന്ന സ്‌കൂട്ടറിൽ പിന്നാലെയെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം മുന്നോട്ടു നീങ്ങിയ കാർ സമീപത്തെ ഇരുമ്പ് തൂണിൽ ഇടിച്ചാണു നിന്നത്. കാറിടിച്ചതോടെ മഹാലക്ഷ്മി സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണു. എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മഹാലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചത്. വിഷ്ണു മദ്യപിച്ച ശേഷമാണ് വാഹനം ഓടിച്ചതെന്ന് ഇയാളെ പരിശോധിച്ച ഡോക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

Read Also: കാറ്റും മഴയും തണുപ്പും; ചൈനീസ് മാരത്തണ്ണിൽ പങ്കെടുത്ത 21 മത്സരാർത്ഥികൾ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button