NattuvarthaLatest NewsNews

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണത്തടിച്ച കളക്ടർക്കെതിരെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി

റായ്പുർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ കരണടത്തടിച്ച കളക്ടർക്കെതിരെ നടപടി. ഛത്തീസ്ഗഢ് സർക്കാരാണ് കളക്ടർക്കെതിരെ നടപടിയെടുത്തത്. ലോക്ക്ഡൗണിൽ മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ മർദ്ദിച്ച സൂരജ്പുർ ജില്ലാ കലക്ടർ രൺബീർ ശർമയെ തൽസ്ഥാനത്തുനിന്ന് നീക്കിയായി മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു. യുവാവിനോടും കുടുംബത്തോടും മുഖ്യമന്ത്രി ക്ഷമാപണം നടത്തുകയും ചെയ്തു.

Read Also: എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്‌സ്പീരിയന്‍സ് മാത്രമാണ്.. കുടുംബപ്രശ്‌നങ്ങള്‍ അല്ല, ദിയ സന പറയുന്നു

കഴിഞ്ഞ ദിവസമാണ് കളക്ടർ യുവാവിന്റെ കരണത്തടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെ കളക്ടർ യുവാവിനോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി എന്നാരോപിച്ചായിരുന്നു യുവാവിനോട് കളക്ടർ അപമര്യാദയായി പെരുമാറിയത്. യുവാവിന്റെ ഫോൺ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് മുഖത്ത് ആഞ്ഞടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും യുവാവിനെ മർദ്ദിക്കുന്നുണ്ട്. ലാത്തി ഉപയോഗിച്ചാണ് പോലീസ് ഉദ്യോഗസ്ഥർ യുവാവിനെ മർദ്ദിച്ചത്.

Read Also: ചര്‍ച്ച നടത്താതെ ക്ഷമ പരീക്ഷിക്കരുതെന്ന് ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍; മറുപടി നല്‍കി കേന്ദ്രസര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button