Latest NewsIndiaNews

വിമാനത്തിൽ വെച്ച് വിവാഹം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ: വിമാനത്തിൽ വച്ച് വിവാഹം നടന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ. തമിഴ്‌നാട്ടിലാണ് സംഭവം. മെയ് 23 നാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും തമ്മിലുള്ള വിവാഹം വിമാനത്തിൽ വെച്ച് നടത്തിയത്. സംഭവത്തിൽ വിമാനക്കമ്പനിയോടാണ് ഡിജിസിഎ റിപ്പോർട്ട് തേടിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ കേസെടുക്കുമെന്നും ഡിജിസിഎ അറിയിച്ചിട്ടുണ്ട്.

Read Also: മറ്റു രാജ്യങ്ങളിലെ പ്രതിപക്ഷങ്ങളെ കണ്ടു പഠിക്കു, രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ജനങ്ങളെ സഹായിക്കൂ, ഡോ. ടിപി സെൻകുമാർ

മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാർട്ട് ചെയ്തായിരുന്നു വിവാഹം. 130 പേരാണ് വിമാനത്തിനുള്ളിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്.മധുരയിലുള്ള ട്രാവൽ ഏജന്റ് ആണ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്തതെന്നും ബുക്കിംഗ് നടത്തിയവരോട് കോവിഡ് മാനദണ്ഡങ്ങളെ കുറിച്ചു വ്യക്തമാക്കിയിരുന്നുവെന്നുമാണ് സ്‌പൈസ് ജെറ്റ് വിശദീകരിക്കുന്നത്.

വിമാനത്തിൽ വെച്ച് വരൻ വധുവിന്റെ കഴുത്തിൽ താലിക്കെടുന്നതും ആ സമയത്ത് മുഴുവൻ ആളുകളും എഴുന്നേറ്റ് നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടത്.

Read Also: മറ്റു രാജ്യങ്ങളിലെ പ്രതിപക്ഷങ്ങളെ കണ്ടു പഠിക്കു, രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ജനങ്ങളെ സഹായിക്കൂ, ഡോ. ടിപി സെൻകുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button