Latest NewsKeralaNews

മാസ്‌കുകൾ എങ്ങനെ ഉപയോഗിക്കണം; നിർദ്ദേശങ്ങൾ നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മാസ്‌കുകളുടെ ഉപയോഗം കോവിഡ് വ്യാപനം തടയാൻ ഏറ്റവും പ്രയോജനപ്രദമായ മാർഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാസ്‌കുകളുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങൾ പിടിപെടാൻ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തുണി കൊണ്ടുള്ള മാസ്‌കുകൾ ഉപയോഗിക്കുമ്പോൾ ഉപയോഗ ശേഷം നന്നായി കഴുകി വെയിലിൽ ഉണക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

Read Also: റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v യുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു ; വീഡിയോ കാണാം

മഴക്കാലത്താണെങ്കിൽ ഉണങ്ങിയാലും ഈർപ്പം കളയാൻ ഇസ്തിരിപ്പെട്ടി ഉപയോഗിക്കണം. സർജിക്കൽ മാസ്‌ക് ഒരു തവണ മാത്രമേ ഉപയോഗിക്കാവൂ. ആറ് മുതൽ എട്ട് മണിക്കൂർ വരെയാണ് ഉപയോഗിക്കാനാവുക. എൻ 95 മാസ്‌കുകൾ വാങ്ങുമ്പോൾ അഞ്ച് മാസ്‌ക്കെങ്കിലും ഒരുമിച്ച് വാങ്ങുക. ഒരു തവണ ഉപയോഗിച്ചാൽ അത് പേപ്പർ കവറിൽ സൂക്ഷിക്കണം. മറ്റ് നാല് മാസ്‌കുകൾ കൂടി ഉപയോഗിച്ച് ഇതേ രീതിയിൽ സൂക്ഷിച്ച ശേഷം ആറാമത്തെ ദിവസം ആദ്യത്തെ മാസ്‌ക് വീണ്ടും ഉപയോഗിക്കാം.

മൂന്ന് തവണ ഇത്തരത്തിൽ ഉപയോഗിക്കാം. അതിൽ കൂടുതലോ തുടർച്ചയായോ മാസ്‌കുകൾ ഉപയോഗിക്കരുത്. ബ്ലാക്ക് ഫംഗസും – മാസ്ക്കും തമ്മിൽ ബന്ധപ്പെടുത്തി അശാസ്ത്രീയമായ സന്ദേശങ്ങൾ പരക്കുന്നുണ്ട്. ബ്ലാക്ക് ഫംഗസ് രോഗങ്ങളെ തടയാൻ ശരിയായ രീതിയിൽ മാസ്‌കുകൾ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Read Also: രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ സഹായിച്ചു; മരണസംഖ്യ കുറയാൻ സമയമെടുക്കമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button