Latest NewsNewsFootballSports

റിക്വി പുജ് ബാഴ്‌സലോണയിൽ പുതിയ കരാറിൽ ഒപ്പുവെച്ചു

ബാഴ്‌സലോണയുടെ യുവതാരം റിക്വി പുജ് പുതിയ കരാറിൽ ഒപ്പുവെച്ചു. ബാഴ്‌സലോണയിൽ 2023വരെയാണ് റിക്വിയുടെ പുതിയ കരാർ. മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരത്തിന് പരിശീലകൻ റൊണാൾഡ്‌ കോമാൻ അധികം അവസരം നൽകാതിരുന്നത് ആരാധകരിൽ വലിയ വിമർശനമുണ്ടായിരുന്നു. പുതിയ കരാറോടെ അടുത്ത സീസണിൽ ക്ലബിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബാഴ്‌സലോണ അക്കാദമിയിലൂടെ വളർന്ന താരമാണ് റിക്വി പുജ്. ബാഴ്‌സലോണ അക്കാദമിയിൽ ഏറ്റവും ടാലന്റുള്ള താരമായാണ് റിക്വി വാഴ്ത്തപ്പെട്ടിരുന്നത്. ഇരുപത്തി ഒന്നുകാരനായ റിക്വി ബാഴ്‌സലോണയുടെ അടുത്ത മെസ്സി എന്നുവരെ ആരാധകർ പ്രവചിക്കപ്പെട്ടിരുന്നു. 2013 മുതൽ താരം ബാഴ്‌സലോണയിലുണ്ട്. അടുത്ത സീസണിൽ റിക്വിയെ സ്വന്തമാക്കാൻ യൂറോപ്പിലെ വലിയ ക്ലബുകൾ വരെ ശ്രമം തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button