Latest NewsIndiaEntertainment

അനാർക്കലി ഷൂട്ട്ചെയ്യാൻ എങ്ങിനെ കഴിഞ്ഞു? പൊറാട്ടുനാടകം കളിക്കുന്ന പൃഥ്വിരാജ് ഉൾപ്പടെയുള്ള സിനിമാക്കാരെ കുറിച്ച് വിശ്വ

അങ്ങനെ യശശ്ശരീരനായ സച്ചിക്ക് അനാർക്കലി സിനിമ ഷൂട്ടിംഗ് ലക്ഷദ്വീപിൽ നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി അയച്ചു. 

കൊച്ചി: അനാർക്കലിയുടെ ഷൂട്ടിങ് മാഹാത്മ്യത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് പറഞ്ഞതിൽ പലതിലും വസ്തുതാപരമായ തെറ്റുകളുണ്ടെന്നു തെളിവ് സഹിതം ചൂണ്ടിക്കാട്ടി തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വ എന്ന ഫേസ്‌ബുക്ക് എഴുത്തുകാരൻ.

അദ്ദേഹത്തിന്റെ തുറന്ന കത്തിന്റെ പൂർണ്ണ രൂപം:

Dear Prithviraj Sukumaran ,
I really wish you had a close and sincere relation with “Anarkali” director Late Sachy. He would have told the bitter facts about Lakshadweep experiences … Now too late.
അനാർക്കലി സിനിമ ലക്ഷദ്വീപിൽ ഷൂട്ട് ചെയ്യാൻ അനുമതി ചോദിച്ചു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് അപേക്ഷ സമർപ്പിച്ച സംവിധായകൻ സച്ചിയെ ഞെട്ടിച്ചു കൊണ്ടു സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചു കൊണ്ടു ദ്വീപ് അഡ്മിനിസ്ട്രേറ്റർ രാജേഷ് പ്രസാദ മറുപടി നൽകി.
കാരണം അന്വേഷിച്ച സച്ചിയെ ഞെട്ടിക്കുന്ന മറുപടി ആണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ രാജേഷ് പ്രസാദ് നൽകിയത്.

“സിനിമ അനിസ്ലാമികം ആണ്. അതിനാൽ ദ്വീപിൽ ഷൂട്ടിംഗ് നടന്നാൽ കലാപം ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് സിനിമ ഷൂട്ടിങ്ങിന് അനുമതി കൊടുക്കാൻ പാടില്ല”. സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന് വേണ്ടി സമർപ്പിച്ച ഈ പരാതിയിൽ ഒപ്പ് വച്ചിരിക്കുന്നത് ലോക്കൽ പള്ളിയിലെ ഇമാം ആയിരുന്നു. ഇതിൽ പേടിച്ചാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയ പേടിത്തൊണ്ടൻ ബ്യൂറോക്രാറ്റ്‌ ചാന്ത് പൊട്ട് മലയാളം സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചത് എന്നു മലയാളം സിനിമ ലോകത്തിൽ ഈ വിഷയത്തിൽ പ്രതികരിച്ച എല്ലാവർക്കും ഒന്നു പറഞ്ഞു കൊടുക്കണം..
എന്നിട്ട് അനുമതി എങ്ങനെ കിട്ടി… ?

ഈ ഇസ്ലാമിക സംഘടന പ്രതിഷേധമെന്നൊക്കെ കേട്ടാൽ സിനിമയിലെ 2 നായകന്മാരും കണ്ടം വഴി തിരിഞ്ഞു നോക്കാതെ ഓടും എന്നേറിയാവുന്ന സംവിധായകൻ സച്ചി ഈ വിവരം അവരോടു മിണ്ടിയില്ല… പകരം നേരെ ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിൽ ബന്ധപ്പെട്ടു.
വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അഡ്മിനിസ്ട്രേറ്റർ രാജേഷ് പ്രസാദിനെ ഡൽഹിക്ക് വരുത്തി സച്ചിയുടെ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടു.

ഷൂട്ടിങ്ങിന് അനുമതി കൊടുത്താൽ ദ്വീപിൽ മതപരമായ ക്രമസമാധാന പ്രശ്നം ഉണ്ടാവും എന്ന കാര്യം രാജേഷ് പ്രസാദ് അറിയിച്ചു. ലക്ഷദ്വീപ് എന്താ ഇന്ത്യയിൽ അല്ലെ, ഷൂട്ടിങ്ങിന് അനുമതി നൽകിയാൽ വർഗീയ കലാപം ഉണ്ടാവാൻ?

എങ്കിൽ കേന്ദ്ര സേനയെ ദ്വീപിൽ അയക്കും, ഷൂട്ടിങ്ങിന് അനുമതി കൊടുക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.  അങ്ങനെ യശശ്ശരീരനായ സച്ചിക്ക് അനാർക്കലി സിനിമ ഷൂട്ടിംഗ് ലക്ഷദ്വീപിൽ നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകി അയച്ചു.  ഇതൊന്നും അറിയാതെ ദ്വീപിലേക്ക് വരുന്ന സിനിമാക്കാരെ ദ്വീപിലെ തീവ്രവാദികൾ ആക്രമിക്കുമോ എന്നു സച്ചിക്ക് ഭയം ഉണ്ടായിരുന്നു. പക്ഷെ സിനിമ സംഘത്തെ ദ്വീപ് നിവാസികൾ പുഞ്ചിരിയോടെ വരവേറ്റു. പിന്നെയും ഒരിക്കൽ ദ്വീപിലെ സുന്നി തീവ്രവാദികൾ സിനിമ ഷൂട്ടിങ്ങിന് ഭീഷണി ഉയർത്തി.

സിനിമ ഗാനം ചിത്രീകരിക്കാൻ ജനക്കൂട്ടം വേണ്ട ഒരു സീനിൽ സ്ത്രീകൾ , കുട്ടികൾ അടക്കം ഉള്ള ജനക്കൂട്ടം ആണ് വേണ്ടിയിരുന്നത്. പക്ഷെ സ്ത്രീകളെ ക്യാമറയിൽ പകർത്താൻ കഴിയില്ല എന്ന് സുന്നികൾ പ്രശ്നം ഉണ്ടാക്കി എങ്കിലും നയപരമായ രീതിയിൽ സച്ചി അതും കൈകാര്യം ചെയ്തു കൊണ്ട് ദ്വീപിലെ സുന്നി മത ഭീകരവാദികൾക്ക് മലയാളികൾ ആരാണ് എന്നു കാണിച്ചു കൊടുത്തു. ഇത് ഇന്ത്യയാണ് താലിബാൻ അല്ല എന്ന നിലക്ക് സംവിധായകൻ സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സർക്കാരിനോട് ആണ് ഇപ്പോൾ കഥയറിയാതെ കുറെ മലയാളി സിനിമാക്കാർ പിപ്പിടി കാണിക്കാൻ വരുന്നത്…

ISIS ന്റെ വ്യക്തമായ സ്വാധീനം ദ്വീപിൽ ഉണ്ടെന്നു അറിയുന്ന കേന്ദ്ര ഇന്റലിജൻസ് സംവിധാനം ദ്വീപിലെ ആയുധക്കടത്ത് , മയക്കുമരുന്ന്, ജിഹാദി തീവ്രവാദ റാക്കറ്റിനെ പിടിക്കാൻ അവിടെ RAW യും മിലിറ്ററി ഇന്റലിജൻസും നേവൽ ഇന്റലിജൻസും വരെ ഇറക്കിയ സമയത്താണ് ഇവിടെ ഓരോ പൊറാട്ട് നാടകത്തിന്റെ പാട്ട് വച്ചു മലയാള സിനിമ ലോകം റെക്കോർഡ് ഡാൻസ് കളിക്കുന്നത്…

അല്പം പൊതുവിജ്ഞാനവും ലോകത്ത് എന്ത് നടക്കുന്നു എന്നു വാർത്തകൾ വായിക്കുന്ന രാജ്യത്തിന്റെ സ്ഥിതി എന്താണ് എന്ന് മിനിമം അറിവുള്ള ഒരു പൗരനും ഇത് പോലെ പ്രതികരിക്കും എന്നു തോന്നുന്നില്ല… സിനിമാക്കാർ ആയാലും ഇതൊക്കെ അറിഞ്ഞു കഴിയുമ്പോൾ തെറ്റ് തിരുത്തിയാൽ ജനങ്ങൾക്ക് മതിപ്പ് കൂടുകയെ ഉള്ളൂ….
നമസ്തേ…
#Lakshadweep #sachy

shortlink

Related Articles

Post Your Comments

Related Articles


Back to top button