Latest NewsNewsFootballSports

യൂറോപ്പ ലീഗ് ഫൈനലിനുള്ള യുണൈറ്റഡ് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർതാരം പുറത്ത്

ബുധനാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് ഫൈനലിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം പോളണ്ടിലേക്ക് യാത്ര തിരിച്ചു. 26 അംഗ സ്‌ക്വാഡാണ് ഫൈനലിൽ വിയ്യറയലിനെ നേരിടാൻ പോകുന്നത്. പരിക്ക് കാരണം ടീമിന് പുറത്തിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. മഗ്വയർ കളിക്കുമോ ഇല്ലയോ എന്നത് ബുധനാഴ്ച മാത്രമെ തീരുമാനിക്കുകയുള്ളു. പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ ആന്റണി മാർഷ്യൽ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇല്ലാത്ത പ്രധാന താരം.

ബ്രൂണൊ ഫെർണാണ്ടസ്, പോൾ പോഗ്ബ, റാഷ്ഫോർഡ്, ഗ്രീൻവുഡ്‌, കവാനി തുടങ്ങി പ്രധാന താരങ്ങൾ എല്ലാം സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗുസണും യാത്ര ചെയ്യുന്നുണ്ട്. യുണൈറ്റഡിൽ ഒലെ ഗണ്ണാർ സോൾഷ്യറുടെ പരിശീലക കരിയറിലെ ആദ്യ കിരീടമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം: ഡി ഗിയ, ഹെൻഡേഴ്സൺ, ഗ്രാന്റ്, ബിഷപ്പ്, ബെയ്‌ലി, ലിൻഡെലഫ്, മഗ്വയർ, ഷാ, ടെല്ലസ്, തുവാൻസെബെ, വാൻ-ബിസാക്ക, വില്യംസ്, അമാദ്, ബ്രൂണൊ ഫെർണാണ്ടസ്, ഫ്രെഡ്, ജെയിംസ്, മാറ്റ, മാറ്റിക്, മക് ടൊമിനെ, പോഗ്ബ, വാൻ ഡി ബീക്ക്, കവാനി, എലംഗ, ഗ്രീൻവുഡ്, റാഷ്‌ഫോർഡ്, ഷോറെറ്റയർ

shortlink

Related Articles

Post Your Comments

Related Articles


Back to top button