Latest NewsCricketNewsSports

ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ കടുത്ത വെല്ലുവിളി ഉയർത്തും: എൽസെ പെറി

ഇന്ത്യയ്‌ക്കെതിരായ കളിക്കാനിരിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ എൽസെ പെറി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുന്നത് തന്നെ പ്രത്യേക അനുഭവമാണെന്നും ഇന്ത്യയ്‌ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ഈ സമ്മറിൽ കളിക്കാനാകുന്നുവന്നത് പ്രത്യേക അനുഭൂതി നൽകുന്നുവെന്നും പെറി പറഞ്ഞു. വാക്കയിലെ പിച്ചിൽ ഇന്ത്യ കടുത്ത വെല്ലുവിളി ഉയർത്തുവാൻ സാധ്യതയുണ്ടെന്നും പെറി വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യത്തെ ഡേ നൈറ്റ് മത്സരമാണെങ്കിലും ഓസ്‌ട്രേലിയയും ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. 2017ൽ സിഡ്‌നിയിൽ ഇംഗ്ലണ്ടായിരുന്നു ഓസ്‌ട്രേലിയയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിലെ എതിരാളികൾ. നാല് വര്ഷം മുമ്പ് കളിച്ച ടീമിൽ നിന്ന് വളരെ വ്യത്യസ്തമായ ടീമായിരിക്കും ഇത്തവണ ടെസ്റ്റ് കളിക്കുന്നതെന്നും അതിനാൽ താനേ ആർക്കും പ്രത്യേക മുൻതൂക്കമൊന്നും കാണുന്നില്ലെന്നും പെറി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button