Latest NewsFootballNewsSports

കൊനാറ്റയുടെ മെഡിക്കൽ പൂർത്തിയായി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ലൈപ്സിഗ് താരം ഇബ്രാഹിമ കൊനാറ്റയുടെ ട്രാൻസ്ഫർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ലിവർപൂൾ. കൊനാറ്റയുടെ മെഡിക്കൽ പൂർത്തിയായ സാഹചര്യത്തിലാണ് ലിവർപൂൾ ഇക്കാര്യം പുറത്തുവിട്ടത്. 21കാരനായ സെന്റർ ബാക്കിനെ ലിവർപൂൾ ലൈപ്സിഗിന് റിലീസ് ക്ലോസായ 35 മില്യൺ നൽകിയാണ് സ്വന്തമാക്കിയത്. ഈ സീസണിന്റെ അവസാനം കൊനാറ്റയും ലിവർപൂളും കരാർ ധാരണയിലെത്തിയിരുന്നു. 2025വരെയുള്ള കരാറാകും താരം ഒപ്പുവെക്കുക.

വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ് ലിവർപൂൾ ഈ ട്രാൻസ്ഫർ പൂർത്തിയാക്കിയത്. വാൻ ഡൈകിന് പങ്കാളിയായിട്ടാണ് ക്ലോപ്പ് കൊനാറ്റയെ കാണുന്നതെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. ഡിഫൻസിലെ പോരായ്മകൾ പരിഹരിക്കാൻ ഈ ഫ്രഞ്ച് യുവതാരത്തിനാകുമെന്നാണ് ആരാധകർ കരുതുന്നത്. നേരത്തെ ഫ്രാൻസിനായി പത്തിലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് ഇബ്രാഹിമ കൊനാറ്റ.

shortlink

Related Articles

Post Your Comments

Related Articles


Back to top button